തിരുവനന്തപുരം: നികുതി വെട്ടിപ്പ് നടത്തിയതിന് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാന നികുതി വകുപ്പ് കേസെടുത്തു. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖ കമ്പനികളായ ഫ്‌ലിപ്കാര്‍ട്ട്, ജബോങ്, എന്നിവയുള്‍പ്പെടെ നാല് സ്ഥാപനങ്ങള്‍ക്കെതിരെയാണ് നികുതി വകുപ്പ് വന്‍ പിഴ ചുമത്തിയത്.
ഈ സ്ഥാപനങ്ങല്‍ കേരളത്തില്‍ നടത്തുന്ന വ്യാപാരങ്ങള്‍ക്ക് നികുതി നല്‍കുന്നില്ല എന്നതാണ് നിയമനടപടിയിലേക്ക് നയിച്ചത്. ഇതില്‍ ഫ്‌ലിപ്കാര്‍ട്ട് 47.15 കോടി രൂപയും ജബോങ് 3.89 കോടി രൂപയും വെക്ടര്‍ ഇ-കോമേഴ്‌സ് 2.23 കോടി രൂപയും റോബ്മാള്‍ അപ്പാരല്‍സ് 36 ലക്ഷം എന്നിങ്ങനെയാണ് പിഴത്തുക നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തില്‍ നിലവിലുള്ള ബിസിനസ്, വ്യാപാരി, ചരക്ക്, വില്‍പന എന്നിവയുടെ നിയമം ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കും ബാധകമാണ് എുന്നും അത്തരം നിയമങ്ങള്‍ നിലനില്‍ക്കെ ഈ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ നികുതി അടയ്ക്കുന്നില്ല എന്നും നികുതി വകുപ്പ് പറയുന്നു.