സ്പിരിച്വല്‍/ഷൗക്കത്ത്
അദ്യായം നാല്
താവോ ഒരു ഒഴിഞ്ഞ പാത്രം;
ഉപയോഗിക്കപ്പെട്ടാലും ഒഴിഞ്ഞ പാത്രം.
എണ്ണമറ്റ സൃഷ്ടികളുടെ ആഴമറ്റ പ്രഭവസ്ഥാനം.
അത് മൂര്‍ച്ചകളെ മയപ്പെടുത്തുന്നു.
കെട്ടുകളെ അഴിച്ചുകളയുന്നു.
കണ്ണഞ്ചിക്കുന്ന പ്രഭയെ സൗമ്യമാക്കുന്നു.
മണ്ണോടലിഞ്ഞു നില്‍ക്കുന്നു.
അതിനിഗൂഢവും എന്നാല്‍ നിത്യസാന്നിദ്ധ്യവുമാണത്.
എങ്ങുനിന്നാണ് വന്നതെന്നറിയില്ല;
ദൈവങ്ങള്‍ക്കെല്ലാം പിതാമഹന്‍.
ആസ്വാദനം
എവിടെയാണ് ആകാശം എന്നു ചോദിച്ചാല്‍, നാം വസിക്കുന്ന ഭൂമി ഉള്‍പ്പടെ എല്ലാ ഗ്രഹങ്ങളും കോടാനുകോടി നക്ഷത്രങ്ങളാല്‍ നിറഞ്ഞ ഗാലക്‌സികളും എല്ലാം ആകാശത്തിലാണ് ഒഴുകി നീങ്ങുന്നതെന്ന സത്യം മറന്നുകൊണ്ട് നാം മുകളിലോട്ട് വിരല്‍ ചൂണ്ടും. മുകളിലും
യുക്തിക്ക് ഒരിക്കലും
അത് മൂര്‍ച്ചകളെല്ലാം മയപ്പെടുത്തുന്നു.
കെട്ടുകളെല്ലാം അഴിച്ചു കളയുന്നു.
കണ്ണഞ്ചിക്കുന്ന പ്രഭയെ മൃദുവാക്കുന്നു.
മണ്ണോടലിഞ്ഞു നില്‍ക്കുന്നു.
നിറവുകളോടാണ് നമുക്കു എന്നും പ്രിയം. ഭൗതികവും ആത്മീയവുമായ നിറവുകള്‍ക്കൊണ്ട് വീര്‍പ്പുമുട്ടി കഴിയുന്നവരാണ് നാം. അതിനാല്‍ ഇനി നിറവുകളെ വിട്ട് ഒഴിവിനായി വഴങ്ങിക്കൊടുക്കാനാണ് താവോ പറയുന്നത്. ജീവന്റെ സ്വാഭാവികമായ ഒഴുക്കിനു തടസ്സമായി നില്‍ക്കുന്ന എല്ലാ സങ്കീര്‍ണ്ണതകളെയും സൂക്ഷ്മമായറിഞ്ഞ് അറുത്തുകളയാന്‍ ലാവോത്സു ആവശ്യപ്പെടുന്നു. താന്‍ പാതി ദൈവം പാതി എന്നു പറയുന്നതുപോലെ, താവോയ്ക്കു പ്രവേശിക്കാനുതകുംവിധം നമ്മുടെ അന്തര്‍ലോകങ്ങളെ വിശാലമാക്കാന്‍വേണ്ടി ചെയ്യാനാവുന്നതെല്ലാം നാം ചെയ്‌തേ മതിയാവൂ. അങ്ങനെ ഒരു പാഠംകൂടി നാം ഇതില്‍നിന്നും വായിച്ചെടുക്കണം.
ലാവോത്സു പറയുന്നു; സുഹൃത്തുക്കളെ, വിഭാഗീയതയുടെ കെട്ടുകളില്‍ നിന്നു മുക്തരാവുക. മനുഷ്യനുള്‍പ്പടെ, സര്‍വ്വ ജീവജാലങ്ങളും ഒരു പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധതരം പൂക്കളാണന്നറിഞ്ഞ് ആഹ്ലാദിക്കുക. എങ്കില്‍ മെല്ലെമെല്ലെ നിങ്ങളെ അലോസരപ്പെടുത്തുന്ന കെട്ടുകളെല്ലാം അയഞ്ഞയഞ്ഞ്
“കെട്ടുകളെയെല്ലാം അഴിച്ചു കളയുക.” ഞാന്‍ ശരിയും മറ്റുള്ളവരെല്ലാം തെറ്റും എന്ന യുക്തിയിലാണ് എല്ലാ മതങ്ങളും ദര്‍ശനങ്ങളും അടിയുറച്ചു നില്‍ക്കുന്നത്. അതുകൊണ്ടുതന്നെയാണു് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനാവാതെ അതിന്റെ വക്താക്കള്‍ക്കും അനുയായികള്‍ക്കും ശ്വാസംമുട്ടി കഴിയേണ്ടി വരുന്നത്. വൈവിധ്യങ്ങളാലും വൈചിത്ര്യങ്ങളാലും വര്‍ണ്ണശബളമായ ഒരു പ്രപഞ്ചത്തില്‍ പൊട്ടക്കിണറ്റിലെ തവളയെപ്പോലെ കെട്ടപ്പെട്ടു കഴിയുന്ന മനുഷ്യരോട് ലാവോത്സു പറയുന്നു; സുഹൃത്തുക്കളെ, വിഭാഗീയതയുടെ കെട്ടുകളില്‍ നിന്നു മുക്തരാവുക. മനുഷ്യനുള്‍പ്പടെ, സര്‍വ്വ ജീവജാലങ്ങളും ഒരു പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധതരം പൂക്കളാണന്നറിഞ്ഞ് ആഹ്ലാദിക്കുക. എങ്കില്‍ മെല്ലെമെല്ലെ നിങ്ങളെ അലോസരപ്പെടുത്തുന്ന കെട്ടുകളെല്ലാം അയഞ്ഞയഞ്ഞ് ഊര്‍ന്നുവീണുകൊള്ളും. കാമക്രോധലോഭമോഹമദമാത്സര്യാതികളെല്ലാം നമ്മില്‍ രൂഢമൂലമായി കിടക്കുന്ന ഊര്‍ജ്ജസംഭരണിയില്‍നിന്നും ഉണര്‍ന്നുവരുന്ന ഊര്‍ജ്ജപ്രവാഹങ്ങളാണെങ്കിലും അതെല്ലാം വിവേകപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ നമ്മുടെ സ്വതന്ത്രജീവിതത്തെ കൂച്ചുവിലങ്ങിടുന്ന ചങ്ങലകളായി മാറിയേക്കുമെന്ന സൂക്ഷ്മാര്‍ത്ഥംകൂടി നാം ഇവിടെ വായിച്ചെടുക്കണം.
“തിളക്കങ്ങളില്‍നിന്ന് മുക്തരാവുക”. പ്രശസ്തി, അധികാരം, സമ്പത്തു്, അങ്ങനെയങ്ങനെ അനേകം തിളക്കങ്ങളില്‍ അഭിരമിക്കുന്നതില്‍ ഏറെ തല്‍പരരാണു നാം. എന്നാല്‍ അതൊന്നും ആര്‍ക്കും ഒരിക്കലും സമാധാനമോ ശാന്തിയോ നല്‍കിയിട്ടില്ലെന്നു ഏവര്‍ക്കും അറിയാം.
നിഗൂഢവും എന്നാല്‍ നിത്യവര്‍ത്തമാനവുമാണ് താവോ. നമുക്കു പിടിതരാതെ നിഗൂഢമായിരിക്കുന്ന ആകാശംതന്നെയാണ് മനസ്സിലാക്കാവുന്ന തരത്തില്‍ സൃഷ്ടികളായി വിരിഞ്ഞുനില്‍ക്കുന്നതെന്ന സത്യം ഉണര്‍ന്നറിയുമ്പോള്‍ നിഗൂഢം, എന്നാല്‍ നിത്യവര്‍ത്തമാനം എന്നല്ലാതെ എന്താണ് പറയാനാവുക! എന്നാല്‍ ഈ ആകാശവും അതില്‍ വിരിഞ്ഞ സൃഷ്ടിജാലങ്ങളും എന്തില്‍നിന്ന് ഉണ്ടായിവന്നു എന്നുചോദിച്ചാല്‍ ലാവോത്സുവിനു ഒരുത്തരമേയുള്ളൂ; “എങ്ങുനിന്നാണ് വന്നതെന്നറിയില്ല.
അത് ദൈവങ്ങള്‍ക്കെല്ലാം പിതാമഹന്‍.”
ഷൗക്കത്തിന്റെ “താവോയുടെ പുസ്തകം” എന്ന ഈ പംക്തിയിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കുക: