ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ ഒരിക്കല്‍ കൂടി തകര്‍ത്ത് ഓസ്ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയലക്ഷ്യം ഞൊടിയിടയില്‍ കങ്കാരുക്കള്‍ മറികടക്കുകയായിരുന്നു.
ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.
മത്സരത്തില്‍ കങ്കാരുക്കള്‍ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ട്രാവിസ് ഹെഡായിരുന്നു. 141 പന്തില്‍ നാല് സിക്സും 17 ഫോറും ഉള്‍പ്പെടെ 140 റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം മടങ്ങിയത്. അഡ്ലെയ്ഡില്‍ ഇന്ത്യയെ ശരിക്കും ഭയപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. തുടര്‍ന്ന് മുഹമ്മദ് സിറാജിന്റെ യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഹെഡിനെ ഇന്ത്യ പറഞ്ഞയച്ചത്.
എന്നിരുന്നാലും ഇന്ത്യയ്‌ക്കെതിരെ ഒരു വമ്പന്‍ നേട്ടം സ്വന്തമാക്കിയാണ് ഹെഡ് കളംവിട്ടത്. ഇന്റര്‍നാണഷല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്.
ഇന്റര്‍നാഷണല്‍ ടെസ്റ്റില്‍ ട്രാവിസ് ഹെഡ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ടീം, ഇന്നിങ്‌സ്, റണ്‍സ്
പരമ്പരയില്‍ അവശേഷിക്കുന്ന മൂന്ന് മത്സരത്തിലെ രണ്ട് മത്സരം വിജയിച്ചാല്‍ ഇന്ത്യയ്ക്ക് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ ഉറപ്പിക്കാം. എന്നിരുന്നാലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് സൗത്ത് ആഫ്രിക്കയുള്ളത് ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും. വരും ടെസ്റ്റില്‍ വിജയം മാത്രം ലക്ഷ്യം വെച്ചാകും ഇന്ത്യ ഇറങ്ങുന്നത്.
Content Highlight: Tavis Head In Great Record Achievement Against India In Test