ഗാന്ധിനഗര്‍: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് ഗുജറാത്തില്‍ കാറ്റ് വീശുന്നത്.
ഗുജറാത്തിന്റെ തെക്കന്‍ തീരത്ത് കനത്ത കാറ്റും മഴയുമാണുള്ളത്. തീരപ്രദേശത്ത് നിന്നും ഒന്നരക്ഷത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചു. ഗുജറാത്തില്‍ കടല്‍ പ്രക്ഷുബ്ധമാണ്.
മഹാരാഷ്ട്രയിലും ശക്തമായ കാറ്റും മഴയുമാണുള്ളത്. നിലവില്‍ ഗുജറാത്ത് തീരത്ത് നിന്നും 150 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റുള്ളത്.
മുംബൈയില്‍ എത്തുമ്പോള്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ ആകുമെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയില്‍ കനത്ത മഴയിലും കാറ്റിലും പെട്ട് ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലും ചുഴലിക്കാറ്റ് നാശം വിതച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Tauktae cyclone fall in Gujarat, Heavy wind and rain in the area