ഗാന്ധിനഗര്‍: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് ഗുജറാത്തില്‍ കാറ്റ് വീശുന്നത്.
ഗുജറാത്തിന്റെ തെക്കന്‍ തീരത്ത് കനത്ത കാറ്റും മഴയുമാണുള്ളത്. തീരപ്രദേശത്ത് നിന്നും ഒന്നരക്ഷത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചു. ഗുജറാത്തില്‍ കടല്‍ പ്രക്ഷുബ്ധമാണ്.
മഹാരാഷ്ട്രയിലും ശക്തമായ കാറ്റും മഴയുമാണുള്ളത്. നിലവില്‍ ഗുജറാത്ത് തീരത്ത് നിന്നും 150 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റുള്ളത്.
മുംബൈയില്‍ എത്തുമ്പോള്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ ആകുമെന്നാണ് റിപ്പോര്‍ട്ട്.