തിരുവനന്തപുരം: പച്ചകുത്തുന്നത് സുരക്ഷിതമായി നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങളിലൂടെ പച്ചകുത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയെ തുടര്‍ന്നാണ് ഉത്തരവ്.
ഷിജു മനോഹര്‍ എന്ന വ്യക്തിയാണ് പൊതുസ്ഥലങ്ങള്‍,ഉത്സവപ്പറമ്പുകള്‍ ,സ്ഥാപനങ്ങള്‍, തെരുവോരങ്ങള്‍ എന്നിവിടങ്ങളില്‍ പച്ചകുത്തുമ്പോള്‍ സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങളില്‍ പച്ചകുത്തുന്നത് ഹെപ്പറ്റെറ്റിസ്, എച്ച്.ഐ.വി പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാമെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.
ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടിലെ വകുപ്പുകള്‍ ഉപയോഗിച്ച് ഒരേ മഷിയും സൂചിയും ഉപയോഗിച്ചുള്ള പച്ചകുത്തല്‍ നിരോധിക്കുന്നതിനും , പച്ചകുത്തലിനു നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്നതിനുമാണ് സര്‍ക്കാര്‍ ഉത്തരവ്.
പച്ചകുത്തുന്നതിന് ലൈസന്‍സുള്ള ഏജന്‍സിക്ക് മാത്രം അനുമതി നല്‍കുക, പച്ച കുത്തുന്ന വ്യക്തി ഗ്ലൗസ് ധരിക്കുക, പച്ച കുത്തുന്ന വ്യക്തികള്‍ ഹെപ്റ്റിപ്‌സ് ബി വാക്സിന്‍ എടുക്കുക, ഉപകരണങ്ങള്‍ അണുവിമുക്തമാക്കുക പച്ച കുത്തിയ ശേഷവും , അതിന് മുന്‍പും പച്ച കുത്തിയ ഭാഗം സോപ്പും ജലവും ഉപയോഗിച്ച് വൃത്തിയാക്കുക എന്നതാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
പച്ച കുത്തല്‍ തൊഴിലായി സ്വീകരിച്ചവര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Tattooing should be done safely; License required to start an tattoo parlor