തിരുവനന്തപുരം: സംസ്ഥാനത്ത് ടാറ്റൂ ആര്‍ടിസ്റ്റുകള്‍ക്കും ടാറ്റൂ സ്റ്റുഡിയോകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്.
ഇതിനായി തദ്ദേശ സ്ഥാപന ഭരണ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാലംഗ സമിതിക്കു രൂപം നല്‍കി. മെഡിക്കല്‍ ഓഫിസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ഇന്‍സ്‌പെക്ടര്‍, ജില്ലാ കെമിക്കല്‍ അനലിറ്റിക്കല്‍ ലാബിലെ ഉദ്യോഗസ്ഥന്‍, സംസ്ഥാന മലിനീകരണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ എന്നിവരാണു സമിതി അംഗങ്ങള്‍.
സംസ്ഥാനത്ത് ചില ഉത്സവ കേന്ദ്രങ്ങളില്‍, ടാറ്റൂവിനായി ഒരേ സൂചികള്‍ ഉപയോഗിക്കുന്നതും അശാസ്ത്രീയ രീതികള്‍ പിന്തുടരുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ഇനിമുതല്‍ ടാറ്റൂവിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ അംഗീകാരം വേണം. ഡിസ്‌പോസബിള്‍ സൂചികളും ട്യൂബുകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
ലൈസന്‍സിനായി അപേക്ഷിക്കാന്‍ സമയപരിധി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Tattoo Studio Kerala Tattoo Artist License