ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കരാര്‍ ടാറ്റാ പ്രൊജക്ടിന്. 861.90 കോടി രൂപ മുടക്കുമുതലില്‍ ടാറ്റാ പ്രൊജക്ട് കെട്ടിടം പണിയാമെന്നാണ് അറിയിച്ചിരിക്കുന്നത്.
ലാര്‍സന്‍, ടര്‍ബോ എന്നീ കമ്പനികളാണ് കരാറിനായി കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിരുന്നു മറ്റ് കമ്പനികള്‍. ഇരു കമ്പനികളും 865 കോടി രൂപയുടെ പ്രൊജക്ടാണ് സമര്‍പ്പിച്ചത്.
ഒരു വര്‍ഷം കൊണ്ട് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്നാണ് ആലോചിക്കുന്നത്. സര്‍ക്കാര്‍ 940 കോടി രൂപയാണ് ഏകദേശ നിര്‍മ്മാണ ചെലവായി പ്രതീക്ഷിച്ചിരുന്നത്.
പുതിയതായി നിര്‍മ്മിക്കുന്ന പാര്‍ലമെന്റ് കെട്ടിടത്തിന് ഏറ്റവും മുകളില്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം സ്ഥാപിക്കുമെന്ന് നഗരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ത്രികോണാകൃതിയില്‍ രണ്ട് നിലകളിലായിട്ടായിരിക്കും കെട്ടിടം നിര്‍മ്മിക്കുക. 60000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലത്തായിരിക്കും പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കുക.
പാര്‍ലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 118 നമ്പര്‍ പ്ലോട്ടാണ് കണ്ടുവെച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക