ബാങ്കിങ് ലൈസന്‍സിനായുള്ള അപേക്ഷ ടാറ്റ പിന്‍വലിച്ചെന്ന് ആര്‍.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th November 2013, 7:35 pm
[] മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ടാറ്റ സണ്‍സ് പുതിയ ലൈസന്‍സിനായുള്ള അപേക്ഷ പിന്‍വലിച്ചുവെന്ന് ആര്‍.ബി.ഐ.
ടാറ്റ സണ്‍സിന് അനുയോജ്യം ഇപ്പോഴത്തെ ധനകാര്യ സേവനപ്രവര്‍ത്തനങ്ങളാണെന്നും അതിനനുയോജ്യമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നും കാണിച്ചാണ് അപേക്ഷ പിന്‍വലിച്ചിരിക്കുന്നത്.
ഗ്രൂപ്പിന്റെ ഓഹരിഉടമകളുടെ താല്‍പ്പര്യം സംരക്ഷിക്കുവാനും ഇതാണ് നല്ലതെന്ന് വിലയിരുത്തിയാണ് പിന്‍വലിക്കല്‍ തീരുമാനം.
ലൈസന്‍സ് പിന്‍വലിക്കണമെന്ന ഗ്രൂപ്പിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചതായി ആര്‍.ബി.ഐ അറിയിച്ചു.
ജൂലൈ ഒന്നിനായിരുന്നു ബാങ്കിങ് ലൈസന്‍സിനായി ടാറ്റ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. അടുത്ത ജനുവരിയോടെ രാജ്യത്ത് പുതിയ ബാങ്കിങ് ലൈസന്‍സുകള്‍ നല്‍കിത്തുടങ്ങുമെന്നാണ് സൂചന.