ടാറ്റയുടെ ലാന്‍ഡ് റോവര്‍ മോഡല്‍ എസ്.യു.വിയുടെ പേര് 'ഹെറിയര്‍'
TATA
ടാറ്റയുടെ ലാന്‍ഡ് റോവര്‍ മോഡല്‍ എസ്.യു.വിയുടെ പേര് 'ഹെറിയര്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th July 2018, 11:28 pm

ന്യൂദല്‍ഹി: ന്യൂദല്‍ഹി ഓട്ടോഎക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്ന ടാറ്റയുടെ പ്രീമിയം എസ്.യു.വി കണ്‍സെപ്റ്റ് എച്ച്.5.എക്‌സിന്റെ പേര് പുറത്തുവന്നു.

ലാന്‍ഡ് റോവറിന്റെ സാങ്കേതിക സഹായത്തോടെ ടാറ്റ പുറത്തിറക്കുന്ന ഈ എസ്.യു.വിയുടെ പേര് ഹെറിയര്‍ എന്നാണ്. എച്ച്.5.എക്‌സ് എന്ന കോഡു നാമത്തില്‍ അറിയപ്പെടുന്ന വാഹനത്തിന്റെ പേര് ഉടനെ ടാറ്റ ഔദ്യോഗികമായി പ്രഖ്യാപിക്കും.

അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടില്‍ വിപണിയിലെത്തുന്ന എസ്.യു.വിയുടെ അഞ്ചു സീറ്റുള്ള മോഡല്‍ ക്രേറ്റയുമായി മത്സരിക്കുമ്പോള്‍ ഏഴു സീറ്റുള്ള മോഡല്‍ ജീപ്പ് കോംപസ്, എക്‌സ്.യു.വി 500 തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക.


Read:  സ്‌പെയിനിനെ കളി പഠിപ്പിക്കാന്‍ ബാഴ്‌സയുടെ മുന്‍ പരിശീലകന്‍


അടുത്ത വര്‍ഷം പകുതിയില്‍ പുറത്തിറങ്ങുന്ന വാഹനത്തിനായി ടാറ്റ പുതിയ പ്രീമിയം ഡീലര്‍ഷിപ്പ് നെറ്റ് വര്‍ക്ക് സ്ഥാപിക്കും. മാരുതി നെക്‌സയ്ക്ക് സമാനമായി ടാറ്റയുടെ പ്രീമിയം വാഹനങ്ങള്‍ മാത്രം വില്‍ക്കുന്ന ഡീലര്‍ഷിപ്പിലെ ആദ്യ വാഹനമാണ് ഹെറിയര്‍.

വാഹനത്തിന് പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഫിലോസഫിയിലാണ് ഡിസൈന്‍. 4575 എം.എം നീളവും 1960 എം.എം വീതിയും 1686 എം.എം ഉയരവും 2740 എം.എം വീല്‍ ബേസുമുണ്ട് എച്ച്.5.എക്‌സിന്.

ജീപ്പ് കോംപസില്‍ ഉപയോഗിക്കുന്ന ഫിയറ്റിന്റെ 2.0 ലിറ്റര്‍ ഡീസല്‍ മള്‍ട്ടി ജെറ്റ് എന്‍ജിനാകും ടാറ്റായുടെ ഈ പുതിയ എസ്.യു.വിയില്‍. 140 ബി.എച്ച്.പി കരുത്തും 320 എന്‍.എം ടോര്‍ക്കും 6 സ്പീഡ് മാനുവല്‍ 9 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുകളുമാകും വാഹനത്തിനുണ്ടാകുക.


Read:  Fault in Our Stars ഹിന്ദി റീമേക്ക് ഷൂട്ടിംഗ് ആരംഭിച്ചു; പോസ്റ്ററില്‍ രജനീകാന്ത് മുഖംമൂടിയുമായി സുശാന്ത് സിങ്


ലാന്‍ഡ് റോവറിന്റെ ടെറൈന്‍ റെസ്‌പോണ്‍സ് സിസ്റ്റത്തോടു കൂടിയ ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഉപയോഗിക്കുക. കൂടാതെ ഡിസ്‌കവറിയുടെ ഓള്‍ ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷനും ഉപയോഗിക്കും.