| Wednesday, 23rd November 2016, 8:35 am

നോട്ടു നിരോധനത്തിന് ടാറ്റയുടെയും പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോദി സര്‍ക്കാരിന്റെ കള്ളപ്പണവേട്ടയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗൗതം അദാനിയും നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ദേശസുരക്ഷയും രാഷ്ട്ര നിര്‍മാണവും ഉറപ്പു വരുത്താന്‍ കള്ളപ്പണത്തിനെതിരായ പോരാട്ടം അനിവാര്യമാണെന്നും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദാനി ട്വീറ്റ് ചെയ്തിരുന്നു.


ന്യൂദല്‍ഹി:  അദാനിക്ക് പിന്നാലെ മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തിന് പൂര്‍ണ്ണ പിന്തുണയുമായി രത്തന്‍ ടാറ്റയും. സര്‍ക്കാരിന്റെത് ധീരമായ നടപടിയാണെന്നും ഇതിലൂടെ അഴിമതിയും കള്ളപ്പണവും തടയാനവാവുമെന്നും ടാറ്റ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ പിന്തുണ അര്‍ഹിക്കുന്നുവെന്നും ടാറ്റ വ്യക്തമാക്കി.

മോദി സര്‍ക്കാരിന്റെ കള്ളപ്പണവേട്ടയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗൗതം അദാനിയും നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ദേശസുരക്ഷയും രാഷ്ട്ര നിര്‍മാണവും ഉറപ്പു വരുത്താന്‍ കള്ളപ്പണത്തിനെതിരായ പോരാട്ടം അനിവാര്യമാണെന്നും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദാനി ട്വീറ്റ് ചെയ്തിരുന്നു.


Read more: നോട്ടു നിരോധനത്തിന് ടാറ്റയുടെയും പിന്തുണ


ജനങ്ങളെ ദുരിതത്തിലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പൊതുജനങ്ങള്‍ക്കിടയിലും പാര്‍ലമെന്റിലുമെല്ലാം ശക്തമായ പ്രതിഷേധം ഉയരുമ്പോഴാണ് സര്‍ക്കാരിനെ പിന്തുണച്ച് കോര്‍പറേറ്റുകള്‍ രംഗത്തെത്തുന്നത്.

സര്‍ക്കാരിന്റെ തീരുമാനം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണെന്ന് ആരോപിച്ച് കൊണ്ട് ബി.ജെ.പി എം.എല്‍.എ അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം വ്യവസായ ഭീമന്‍മാരായ അംബാനിയെയും അദാനിയെയും നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ഭവാനി സിങ് രജാവത് വെളിപ്പെടുത്തിയിരുന്നത്.

നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം മോദി തന്റെ ഉറ്റവരെ മുന്‍കൂട്ടി അറിയിച്ചുവെന്ന് ഗുജറാത്ത് മുന്‍ എം.എല്‍.എയായ യതിന്‍ ഓസയും ആരോപിച്ചിരുന്നു.


Read more: ബില്ലടയ്ക്കാന്‍ പഴയ നോട്ടുകള്‍ സ്വീകരിച്ചില്ല;  കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയുടെ സഹോദരന്റെ മൃതദേഹം വിട്ടുനല്‍കാന്‍ വിസമ്മതിച്ച് ആശുപത്രി അധികൃതര്‍


നവംബര്‍ എട്ടിനാണ് നാടകീയമായ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ നിരോധിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.

We use cookies to give you the best possible experience. Learn more