| Monday, 29th August 2016, 7:14 pm

ബംഗളുരുവിലെ യൂബര്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഓഫറുമായി ടാറ്റ മോട്ടോര്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടാറ്റയുടെ മോഡലുകളായ ഇന്‍ഡിക്ക, ഇന്‍ഡിഗോ എന്നീ കാറുകളാണ് ഓഫറിന്റെ കീഴില്‍ ലഭ്യമാകുക.


ബംഗളുരു: യൂബര്‍ ടെക്‌നോളജിയുമായുള്ള സഹകരണത്തില്‍, ബംഗളുരുവിലെ യൂബര്‍ ഡ്രൈവര്‍മാര്‍ക്ക് 56 കാറുകള്‍ നല്‍കാന്‍ ടാറ്റാ മോട്ടോര്‍സ്. “ടാറ്റാ ഓഫര്‍” മുഖേന കുറഞ്ഞ നിരക്കായ 30000 രൂപ ഡൗണ്‍ പെയ്‌മെന്റില്‍ ഡ്രൈവര്‍മാര്‍ക്ക് കാറുകള്‍ ലഭ്യമാകും.

ചെറുകിട സംരഭകരാകാന്‍ ഡ്രൈവര്‍മാരെ പ്രാപ്താക്കുകയാണ് ടാറ്റാ ഓഫറിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്ന് ടാറ്റാ മോട്ടോര്‍സ് വ്യക്തമാക്കി.

ടാറ്റയുടെ മോഡലുകളായ ഇന്‍ഡിക്ക, ഇന്‍ഡിഗോ എന്നീ കാറുകളാണ് ഓഫറിന്റെ കീഴില്‍ ലഭ്യമാകുക. ടാറ്റ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെയും, ടാറ്റാ മോട്ടോര്‍സ് ഫൈനാന്‍സിന്റെയും വായ്പ സൗകര്യങ്ങളും ഓഫറിനൊപ്പം ടാറ്റാ വാഗ്ദാനം ചെയുന്നുണ്ട്.

നിലവില്‍ 31 ഇന്‍ഡിക്ക കാറുകളും, 25 ഇന്‍ഡിഗോ കാറുകളുമാണ് ടാറ്റാ മോട്ടോര്‍സ് ഓഫറിന് കീഴില്‍ ബംഗളുരു ഡ്രൈവര്‍മാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ, കാറുകള്‍ക്കാപ്പം ജി.പി.എസും, എക്‌സ്റ്റേണല്‍ വാറന്റിയും ഓഫറിന്റെ കീഴില്‍ ടാറ്റാ മോട്ടോര്‍സ് സൗജന്യമായി നല്‍കുന്നു.

യൂബറുമായുള്ള പങ്കാളിത്തത്തില്‍ ബെംഗളുരുവിലെ ഡ്രൈവര്‍മാര്‍ക്കുള്ള പിന്തുണ നല്‍കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ടാറ്റാ മോട്ടോര്‍സ് റീജിയണല്‍ മാനേജര്‍ നകുല്‍ ഗുപ്ത പറഞ്ഞു.

ഉപജീവനത്തിനായി കാറുകള്‍ വായ്പയെടുക്കുന്ന ഡ്രൈവര്‍ സഹായിക്കുകയാണ് ടാറ്റാ മോട്ടോര്‍സ് ലക്ഷ്യം വയ്ക്കുന്നത് എന്നും, കാറുകളെ എത്രയും പെട്ടെന്ന് ഡ്രൈവര്‍മാരില്‍ എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്നും നകുല്‍ ഗുപ്ത കൂട്ടിചേര്‍ത്തു.

We use cookies to give you the best possible experience. Learn more