ടാറ്റയുടെ മിനി എസ്‌.യു.വി കണ്‍സപ്റ്റ്
Big Buy
ടാറ്റയുടെ മിനി എസ്‌.യു.വി കണ്‍സപ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th February 2014, 2:43 pm

[share]

[]ദല്‍ഹി ഓട്ടോ എക്‌സ്‌പോ : മിനി എസ്‌യുവി വിപണിയിലേക്ക് ടാറ്റയും എത്തുന്നു. അതിന്റെ സൂചനയാണ് ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച നെക്‌സ!ണ്‍ കണ്‍സപ്റ്റ്.

പ്രൊഡക്ഷന്‍ മോഡലിലേക്ക് അധികം അകലമില്ലാത്ത കണ്‍സപ്റ്റാണ് നെക്‌സണെന്നു ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി.

ഫോഡ് ഇക്കോസ്‌പോര്‍ട് ആധിപത്യം പുലര്‍ത്തുന്ന കോംപാക്ട് എസ്!യുവി വിപണി ലക്ഷ്യമിടുന്ന ടാറ്റ മോഡല്‍ രണ്ടു വര്‍ഷത്തിനകം വിപണിയിലെത്തും. നാലു മീറ്ററാണ് നെക്‌സണിന്റെയും നീളം.

ടര്‍ബോ ചാര്‍ജ്ജറുള്ള 1.2 ലീറ്റര്‍ , മൂന്ന് ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നെക്‌സണ്.

ഫോഡിന്റെ ഇക്കോബൂസ്റ്റ് എന്‍ജിനു സമാനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ കരുത്ത് 108.5 ബിഎച്ച്പിയാണ്.

പരമാവധി കരുത്ത് 170 എന്‍എം. അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ ബോക്‌സുള്ള മിനി എസ്!യുവിയ്ക്ക് മൈലേജിന്റെ കാര്യത്തിലും മികവുണ്ട്. ലീറ്ററിന് 17.60 കിമീ തരും. മണിക്കൂറില്‍ 180 കിമീ ആണ് പരമാവധി വേഗം.

ടാറ്റയുടെ പുതിയ മോഡലുകളായ സെസ്റ്റ് , ബോള്‍ട്ട് എന്നിവയ്ക്ക് ഉപയോഗിക്കുന്ന തരം എക്‌സ് വണ്‍ പ്ലാറ്റ്‌ഫോണിലാണ് നെക്‌സണിനെ ഒരുക്കിയിരിക്കുന്നത്.

ഇറ്റലി , യുകെ , ഇന്ത്യ എന്നിവിടങ്ങളിലെ ടാറ്റ ഡിസൈന്‍ ടീം സംയുക്തമായാണ് നെക്‌സണ്‍ രൂപകല്‍പ്പന ചെയ്തത്.

ഹാച്ച്ബാക്കും എസ്‌യുവിയും സമന്വയിച്ച രൂപമാണിതിന്. ആകെപ്പാടെ നോക്കുമ്പോള്‍ എസ്!യുവി ലുക്ക് വേണ്ടുവോളമുണ്ട്.

പ്രൊഡക്ഷന്‍ രൂപത്തിലാകുമ്പോള്‍ നെക്‌സണിന്റെ എല്‍ഇഡി ഹെഡ്!ലാംപ് , ഇരുവശത്തേക്കും തുറക്കുന്ന ഡോറുകള്‍ , ഹൈ ടെക് ഇന്റീരിയര്‍ എന്നിവയൊന്നും പ്രതീക്ഷിക്കേണ്ട.

Autobeatz