| Tuesday, 11th January 2022, 3:42 pm

ഇനി വിവോയല്ല ടാറ്റ; പേര് മാറാനൊരുങ്ങി ഐ.പി.എല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ ‘ദി ഗ്ലാമര്‍ വണ്‍’ ഐ.പി.എല്ലിന്റെ പേര് മാറുന്നു. ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സേര്‍സ് മാറുന്നതോടെയാണ് ഐ.പി.എല്ലിന്റെ പേരും മാറുന്നത്.

ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയായിരുന്നു ഐ.പി.എല്ലിന്റെ സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ പുതിയ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സേഴ്‌സ് മാറുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ കോണ്‍ഗ്ലോമറേറ്റുകളിലൊന്നായ ടാറ്റ ഗ്രൂപ്പായിരിക്കും ഐ.പി.എല്ലിന്റെ പുതിയ സ്‌പോണ്‍സര്‍മാര്‍. ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

ടാറ്റാ ഗ്രൂപ്പാവും ഐ.പി.എല്ലിന്റെ പുതിയ സ്‌പോണ്‍സറെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പി.ടി.ഐയോട് പറഞ്ഞു.

2018 മുതല്‍ 2022 വരെ 2200 കോടി രൂപയ്ക്കായിരുന്നു വിവോയുമായി കരാറിലെത്തിയിരുന്നത്. എന്നാല്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്റെ പേരില്‍ 2020യില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഒഴിവാക്കുകയായിരുന്നു.

വിവോയ്ക്ക് പകരം ഡ്രീം ഇലവനായിരുന്നു പിന്നീട് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ വിവോ സ്‌പോണസര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

ഇതിന് ശേഷമാണ് പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടത്താനുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നതും അവസാനം ടാറ്റ ഗ്രൂപ്പ് ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ആവുന്നതും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content highlight:  Tata group to replace Vivo as IPL title sponsor from this year

We use cookies to give you the best possible experience. Learn more