899 രൂപയ്ക്ക് ടാറ്റാ ഡോകോമോയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍
ഡൂള്‍ന്യൂസ് ഡെസ്ക്
Monday, 16th July 2012, 4:28 pm
ടാറ്റാ ടെലി സര്‍വ്വീസസിന്റെ ടെലികോം ബ്രാന്‍ഡായ ടാറ്റാ ഡോകോമോ പുതിയ പോസ്റ്റ് പെയ്ഡ് സര്‍വ്വീസ് അവതരിപ്പിച്ചു. 899 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനാണ് ഡോക്കോമോ അവതരിപ്പിച്ചിരിക്കുന്നത്. ലോക്കല്‍-എസ്.ടി.ഡി കണക്ഷനിലേക്കുള്ള അണ്‍ലിമിറ്റഡ് കോളുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പ്ലാന്‍.[]
മാസം 899 രൂപയെന്ന നിശ്ചിത തുക നല്കി ഉപയോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ അനുഭവിക്കാം. ഇങ്ങനെയൊരു ഓഫര്‍ മറ്റൊരു ടെലികോം കമ്പനിയും ഇതുവരെ കൊണ്ടുവന്നിട്ടില്ലെന്ന് ടാറ്റാ ഡോകോമോ അറിയിച്ചു.
രാജ്യത്തെ വോയ്സ് കോളുകള്‍ ഉദാരവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് ടാറ്റാ ഡോകോമോ മാര്‍ക്കറ്റിങ് ഹെഡ് ഗൗരീന്ദര്‍ സിങ് പറഞ്ഞു. എല്ലാ കണക്ഷനുകളിലേക്കും അണ്‍ലിമിറ്റഡ് കോളുകള്‍ എന്നത് പുതിയ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപകമായി 22 ടെലി സര്‍ക്കിളുകളാണ് ടാറ്റാ ഡോകോമോയ്ക്കുള്ളത്.