ബാംഗ്ലൂര്‍: രാജ്യത്തെ ഐ.ടി കമ്പനികളില്‍ ഒന്നായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് 2012-2013 സാമ്പത്തിക വര്‍ഷം ലാഭക്ഷമതയില്‍ മുന്നേറുന്നു. ഇത്രയും കാലം രണ്ടാം സ്ഥാനത്ത് നിന്നിരുന്ന കമ്പനി ഇന്‍ഫോസിസിനെ പിന്നിലാക്കുമെന്നാണ് അറിയുന്നത്.[]
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം െ്രെതമാസത്തിലും മൂന്നാം െ്രെതമാസത്തിലും ടിസിഎസ് മുന്നിലെത്തി. രണ്ടാം െ്രെതമാസത്തില്‍ 26.75 ശതമാനവും മൂന്നാം െ്രെതമാസത്തില്‍ 27.3 ശതമാനവുമായിരുന്നു ടിസിഎസ്സിന്റെ മാര്‍ജിന്‍. എന്നാല്‍, ഇന്‍ഫോസിസിന് യഥാക്രമം 26.34 ശതമാനവും 25.68 ശതമാനവും ലാഭമാര്‍ജിന്‍ മാത്രമേ നേടാനായുള്ളൂ.
ആദ്യ മൂന്നു െ്രെതമാസങ്ങള്‍ നോക്കുമ്പോള്‍ വരുമാനത്തിന്റെ 27.18 ശതമാനമാണ് ടിസിഎസ്സിന്റെ ശരാശരി ലാഭ മാര്‍ജിന്‍. ഇന്‍ഫോസിസിന്റേതിനെക്കാള്‍ അര ശതമാനം കൂടുതലാണ് ഇത്.
എന്നാല്‍, നാലാം െ്രെതമാസത്തില്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം വര്‍ധിപ്പിക്കുന്നതുമൂലം ലാഭമാര്‍ജിന്‍ ഒരു ശതമാനം കുറയുമെന്ന സൂചന ഇന്‍ഫോസിസ് നല്‍കിയിട്ടുണ്ട്.
നാലാം െ്രെതമാസത്തിലും ഇന്‍ഫോസിസിനെക്കാള്‍ കൂടുതല്‍ ലാഭമാര്‍ജിന്‍ നേടാന്‍ ഇത് ടിസിഎസ്സിനെ സഹായിക്കും. ഇതോടെ ഈ സാമ്പത്തിക വര്‍ഷം മുഴുവനായി എടുക്കുമ്പോഴും ലാഭക്ഷമതയില്‍ മുന്നിലെത്താന്‍ ടിസിഎസ്സിന് കഴിയുമെന്നാണ് വിലയിരുത്തുന്നത്.