ടാറ്റാ-ബിര്‍ള ഗാനം ആരേയും അപമാനിക്കാന്‍ വേണ്ടിയല്ല: പ്രകാശ് ഝാ
Movie Day
ടാറ്റാ-ബിര്‍ള ഗാനം ആരേയും അപമാനിക്കാന്‍ വേണ്ടിയല്ല: പ്രകാശ് ഝാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th October 2012, 11:49 am

മുംബൈ: തന്റെ പുതിയ ചിത്രമായ ചക്രവ്യൂഹ് എന്ന ചിത്രത്തിലെ ടാറ്റാ ബിര്‍ള എന്ന് തുടങ്ങുന്ന ഗാനം ആരേയും അപമാനിക്കാന്‍ വേണ്ടിയല്ലെന്ന് പ്രശസ്ത സംവിധായകന്‍ പ്രകാശ് ഝാ.[]

“ഒരു ഗ്രാമത്തില്‍ വെച്ചാണ് ഞങ്ങള്‍ ആ ഗാനം ചിത്രീകരിച്ചത്. ഇതാണ് എല്ലാവരേയും പ്രകോപിപ്പിച്ചത്. വ്യവസായികളുടെ മുഖം ആലോചിച്ചപ്പോള്‍ ആദ്യം മനസ്സിലെത്തിയത് ടാറ്റയുടെയും ബിര്‍ളയുടെയും അംബാനിയുടെയും മുഖമാണ്. അല്ലാതെ അവരെ അപമാനിക്കണമെന്നും ഞങ്ങള്‍ കരുതിയിട്ടില്ല.” പ്രകാശ് ഝാ പറയുന്നു. ടാറ്റാ ബിര്‍ള അംബാനി ഔര്‍ ബാറ്റ എന്നാണ് ഗാനത്തിന്റെ ആദ്യ വരി.

രാജ്യത്തെ മാവോയിസ്റ്റുകളെ കുറിച്ചാണ് ചക്രവ്യൂഹ് പറയുന്നത്. അര്‍ജുന്‍ രാംപാല്‍, മനോജ് ബാജ്‌പേയ്, അഭയ് ഡിയോള്‍, ഇഷ ഗുപ്ത, അഞ്ചലി പാട്ടില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

രണ്ട് സുഹൃത്തുക്കളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

സലിം-സുലൈമാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 24 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.