ആള്‍ട്രോസിന്റെ ഭാഗിക ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റാ; തിരശ്ശീലക്ക് പുറകിലെന്ത്?
Auto News
ആള്‍ട്രോസിന്റെ ഭാഗിക ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റാ; തിരശ്ശീലക്ക് പുറകിലെന്ത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th June 2019, 11:49 pm

ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്ന ടാറ്റ ആള്‍ട്രോസിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് കമ്പനി. നിര്‍മാണം പൂര്‍ത്തിയായ കാറിന്റെ ഭാഗിക ചിത്രങ്ങളാണ് കമ്പനി വെബ്‌സൈറ്റ് വഴി പുറത്തുവിട്ടത്.കാറിന്റെ ഭാഗികമായ ഭാഗങ്ങളാണ് ചിത്രങ്ങളിലുള്ളതെങ്കിലും പരിപൂര്‍ണമായ ഡിസൈന്‍ ചാരുത ഈ മോഡലിന്റെ പ്രധാന സവിശേഷതയായിരിക്കുമെന്നാണ് പ്രതീക്ഷ. ടാറ്റാ മോട്ടോര്‍സിന്റെ രൂപകല്‍പ്പന വൈഭവം പൂര്‍ണമായും വ്യക്തമാക്കുന്ന മോഡലായിരിക്കും ഇത്.

ജൂലൈയിലോ ഓഗസ്റ്റിലോ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലോഞ്ച് പ്രതീക്ഷിക്കുന്ന മോഡലാണിത്. ടാറ്റാ മോട്ടോര്‍സ് ആദ്യമായാണ് ഔദ്യോഗികമായി മോഡലിന്റെ ചിത്രങ്ങള്‍ പുറത്തുവിടുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കാണിത്. ജനീവ മോട്ടോര്‍ ഷോയില്‍ ആദ്യമായി അവതരിപ്പിച്ച അള്‍ട്രോസിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.

സവിശേഷതകള്‍
ഏറ്റവും പുതിയ ആല്‍ഫാ എആര്‍സി പ്ലാറ്റ്‌ഫോമിലാണ് ആള്‍ട്രോസിനെ നിര്‍മിക്കുന്നത്. അത്യാകര്‍ഷകമായ ഡിസൈനാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നാണ് വിവരം. കാഴ്ചയില്‍ അഗ്രസീവ് ലുക്ക് നല്‍കുന്ന വലിയ ഫോഗ് ലാമ്പുകള്‍,നെക്‌സണിനെ അനുസ്മരിപ്പിക്കുന്ന കോണ്ട്രാസ്റ്റിങ്ങ ബെല്‍റ്റ് ലൈന്‍ എന്നി സവിശേഷതകള്‍ പ്രതീക്ഷിക്കുന്നു.ടാറ്റ നെക്‌സണിന് സമാനമായ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഹാരിയറിനെ ഡിജിറ്റല്‍ അനലോഗ് ഹൈബ്രിഡ് ഉള്ള മീറ്റര്‍ കണ്‍സോള്‍ എന്നിവയും ഉണ്ടാകും. ബിഎസ് VI നിലവാരമുള്ള ഡീസല്‍ എഞ്ചിന്‍ മാത്രമാണ് തുടക്കത്തില്‍ ഇറങ്ങുകയെന്നാണ് വിവരം.