| Saturday, 10th January 2015, 11:47 am

ടാറ്റയുടെ എയര്‍ലൈന്‍ വിസ്തര പ്രവര്‍ത്തനം ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ ഏറ്റവും പുതിയ എയര്‍ലൈന്‍ വിസ്തര വെള്ളിയാഴ്ച പറന്നു തുടങ്ങി. രാജ്യത്തെ മൂന്നാമത്തെ ഫുള്‍-സര്‍വ്വീസ് എയര്‍ലൈനാണ് വിസ്തര. എയര്‍ഇന്ത്യയും ജെറ്റ് എയര്‍വൈസുമാണ് മറ്റു രണ്ടെണ്ണം.

ഉദ്ഘാടന വിവാനം ദല്‍ഹിയിലെ ടി 3 ടെര്‍മിനലില്‍ നിന്നും മുംബൈയിലേക്കു പറയുന്നുയര്‍ന്നു. ഇന്ത്യയില്‍ ലോക നിലവാരമുള്ള മുഴുവന്‍ സമയ എയര്‍ലൈന്‍ എന്നതു ദീര്‍ഘകാലമായി മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നമാണെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പറഞ്ഞു.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് വിസ്തര. 1995ല്‍ ഒരു എയര്‍ലൈനിനുവേണ്ടി ടാറ്റ ഗ്രൂപ്പ് സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി യോജിച്ചിരുന്നു. എന്നാല്‍ അന്നതു നടന്നില്ല. 2000ത്തില്‍ എയര്‍ഇന്ത്യയെ വാങ്ങാനുള്ള നീക്കവും പാളി.

1932ല്‍ ടാറ്റ ഗ്രൂപ്പ് ടാറ്റ എയര്‍ലൈന്‍സ് ആരംഭിച്ചിരുന്നു. എന്നാല്‍ അതു പിന്നീട് എയര്‍ഇന്ത്യ എന്ന പേരിലാക്കുകയും 1953ല്‍ ദേശസാല്‍ക്കരിക്കുകയും ചെയ്തു.

നിലവില്‍ വാടകയ്‌ക്കെടുത്ത രണ്ട് A320 എയര്‍ക്രാഫ്റ്റുകളാണു വിസ്തരയ്ക്കുള്ളത്. അടുത്ത വര്‍ഷം 87 വിമാനങ്ങള്‍ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. നാലു വര്‍ഷത്തിനുള്ളില്‍ 20 എയര്‍ക്രാഫ്റ്റുകള്‍ കൊണ്ടുവരാനാണ് പദ്ധതി.

We use cookies to give you the best possible experience. Learn more