| Monday, 4th July 2016, 4:55 pm

ധാക്ക ഭീകരാക്രമണം; ഷെയ്ഖ് ഹസീനയെ വിമര്‍ശിച്ച് തസ്ലീമ നസ്‌റീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ധാക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ അനുശോചിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിമര്‍ശിച്ച് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റീന്‍. ധാക്ക ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് തസ്‌ലീമ അനുശോചനം അര്‍പ്പിച്ചു. പക്ഷെ രാജ്യത്തെ മതേതര ബ്ലോഗര്‍മാരും, വ്യക്തികളും ഹിന്ദുക്കളും ഇസ്‌ലാമിക് ഭീകരരാല്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ നിശബ്ദയായിരുന്നെന്ന് തസ്ലലീമ പറഞ്ഞു. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം.

ജനങ്ങളെ ഓര്‍ത്ത് ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന് ഇനി ഒരിക്കലും പറയരുതെന്നും തസ്‌ലീമ അഭിപ്രായപ്പെട്ടു. ആഗോളതലത്തിലെ ഭീകരതയ്ക്ക് ബംഗ്ലാദേശ് വലിയ സംഭാവനയാണ് നല്‍കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. ജനങ്ങളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍ പട്ടിണിയോ നിരക്ഷരതയോ അല്ലെന്നും തസ്ലലീമ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച രാത്രിയാണ് ബംഗ്ലാദേശിലെ ഗുല്ഷനിലെ ഹോളി ആര്‍ട്ടിസാന്‍ കഫേയില്‍ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ബംഗ്ലാദേശ് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഭീകരരില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more