തെഹല്‍ക്ക കേസ്: തേജ്പാലിന്റെ കസ്റ്റഡി കാലാവധി പത്ത് ദിവസത്തേക്ക് നീട്ടി
India
തെഹല്‍ക്ക കേസ്: തേജ്പാലിന്റെ കസ്റ്റഡി കാലാവധി പത്ത് ദിവസത്തേക്ക് നീട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th January 2014, 5:50 pm

[] പനാജി: ലൈഗിംകാരോപണ കേസില്‍ അറസ്റ്റിലായ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ  കസ്റ്റഡി കാലാവധി പനാജിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 10 ദിവസത്തേക്കു കൂടി നീട്ടി.

12 ദിവസത്തെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിച്ച സാഹചര്യത്തില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ്  ജഡ്ജ് ക്ഷമ ജോഷിയ്ക്കു മുന്‍പാകെ തേജ്പാലിനെ ഹാജരാക്കിയിരുന്നു.

2013 ഡിസംബര്‍ 23 ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് സരിക ഫല്‍ദേശായി തേജ്പാലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 12 ദിവസത്തേക്ക് നീട്ടിയിരുന്നു.

2013 നവംബര്‍ 30 ന് അറസ്റ്റ് ചെയ്യപ്പെട്ട തേജ്പാല്‍ ഇപ്പോള്‍ വാസ്‌കോയിലെ സദാ സബ് ജയിലിലാണ്. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ നവംബര്‍ 30നാണ് ഗോവ പോലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 354എ,376, 376(2)കെ എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.