| Monday, 23rd November 2020, 6:16 pm

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: മുന്‍ കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി അന്തരിച്ചു. 84 വയസ്സായിരുന്നു.

കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 25 ന് അദ്ദേഹത്തെ ഗുവാഹത്തി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍ 25 ന് ആണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.

പിന്നീട് പോസ്റ്റ് കൊവിഡ് അസ്വസ്ഥതകളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ആരോഗ്യനില കൂടുതല്‍ വഷളായത്. ആന്തരികാവയവങ്ങളില്‍ പലതിന്റെയും പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

നവംബര്‍ രണ്ടിനാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെ ശ്വാസതടസം രൂക്ഷമായതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ മോശമായി.

ഇന്റുബേഷന്‍ വെന്റിലേറ്ററില്‍ മാറ്റിയ ഗൊഗോയ്ക്ക് ഡയാലിസിസും ആരംഭിച്ചിരുന്നു. മൂന്ന് തവണ അസമിന്റെ മുഖ്യമന്ത്രിയായ വ്യക്തിയാണ് തരുണ്‍ ഗൊഗോയ്.

തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വഹിച്ചതും അദ്ദേഹമായിരുന്നു.

2001 മുതല്‍ 2016 വരെയാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം വഹിച്ചത്. 1991 മുതല്‍ 1996 വരെ നരംസിംഹറാവു മന്ത്രിസഭയില്‍ അംഗമായിരുന്നു.

ആറ് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 50 വര്‍ഷമാണ് അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തകനായി തുടര്‍ന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Tarun Gogoi Passes Away

Latest Stories

We use cookies to give you the best possible experience. Learn more