കോഴിക്കോട്: തകരാത്ത റോഡില്‍ അറ്റകുറ്റപണി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി പി.ഡബ്‌ള്യൂ.ഡി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്.
കോഴിക്കോട് കുന്ദമംഗലം- മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയില്‍ കുഴികളൊന്നുമില്ലാത്ത റോഡില്‍ 17 മീറ്റര്‍ സ്ഥലത്ത് ടാറിങ് നടത്തിയ സംഭവത്തിലാണ് നടപടി.
പി.ഡബ്‌ള്യൂ.ഡി കുന്ദമംഗലം സെക്ഷന്‍ എഞ്ചിനീയര്‍ ജി. ബിജു, ഓവര്‍സിയര്‍ പി.കെ. ധന്യ എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.
തകരാത്ത റോഡില്‍ അറ്റകുറ്റപണി നടത്തിയതായി നാട്ടുകാര്‍ പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവം വിവാദമായതോടെ പി.ഡബ്‌ള്യൂ.ഡി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഇതിനു പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും ചീഫ് എഞ്ചിനീയറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.