കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന കേരളയാത്രയ്‌ക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുത്തത് രാഷ്ട്രീയ പ്രേരിതമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. കൊവിഡ് പ്രോട്ടോക്കോള്‍ എല്ലാ പാര്‍ട്ടിക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
ഐശ്വര്യ കേരളയാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഭരണമാറ്റം വേണമെന്നതിന്റെ സൂചനയാണ്. ഇത്തവണ കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് മാനദണ്ഡം ലംഘിച്ചു എന്ന് കാണിച്ച് ഐശ്വര്യ കേരള യാത്രക്കെതിരെ കണ്ണൂരിലാണ് പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്ര കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. പര്യടനത്തിന്റെ സമാപന ചടങ്ങ് തളിപ്പറമ്പില്‍ വെച്ചായിരുന്നു നടന്നത്.
ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കോണ്‍ഗ്രസ് നേതാവ് സി. പി ജോണ്‍ തുടങ്ങി 26 യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 400 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
എഴുത്തുകാരന്‍ ബെന്യാമിന്‍ ഐശ്വര്യ കേരള യാത്രയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഐശ്വര്യ കേരളയാത്ര എന്നല്ല, കൊറോണ വ്യാപനയാത്ര എന്നാണ് ഇതിനു പേരിടേണ്ടി ഇരുന്നത് എന്നായിരുന്നു ബെന്യാമിന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക