പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം താരിഖ് അന്‍വര്‍ തിരികെ കോണ്‍ഗ്രസിലേക്ക്
national news
പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം താരിഖ് അന്‍വര്‍ തിരികെ കോണ്‍ഗ്രസിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th October 2018, 5:58 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സ് വിട്ടു ശരദ് പവാറിനും പി.എ.സംഗ്മയ്ക്കുമൊപ്പം എന്‍.സി.പി രൂപീകരിച്ച താരിഖ് അന്‍വര്‍ പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ തന്നെ മടങ്ങിയെത്തി. പാര്‍ട്ടി പ്രസിഡന്റായ ശരദ് പവാറുമായി തെറ്റിപിരിഞ്ഞാണ് കോണ്‍ഗ്രസിലേക്ക് അദ്ദേഹം മടങ്ങുന്നത്.

താരിഖ് അന്‍വര്‍ ഇന്ന് രാവിലെയോടെ രാഹുല്‍ ഗാന്ധിയുടെ ദല്‍ഹിയിലെ തുഗ്ലക് ലൈനിലുള്ള വീട്ടിലെത്തി. അന്‍വറിനെ പാര്‍ട്ടിയുടെ ഭാഗമായി സ്വീകരിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട്, കോണ്‍ഗ്രസ്സിന്റെ ബിഹാര്‍ ഇന്‍ ചാര്‍ജ് ആയ ശക്തിസിംഗ് ഗോഹില്‍ എന്നിവര്‍ രാഹുലിനോടൊപ്പമുണ്ടായിരുന്നു. താരിഖ് അന്‍വര്‍ ബിഹാറുകാരനാണ്.

ALSO READ: സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ല: ഭീഷണിയുമായി കണ്ണൂരില്‍ അമിത് ഷാ

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ എന്‍.സി.പി. നേതാവ് ശരദ് പവാര്‍ നരേന്ദ്ര മോദിയെ പിന്തുണച്ചതിനെ തുടര്‍ന്നാണ് താരിഖ് അന്‍വര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിക്കുന്നത്. സെപ്തംബര്‍ 28ന് തന്റെ ലോക്സഭാ അംഗത്വവും ഉപേക്ഷിക്കുകയാണെന്നു അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍ മോദിയെ പിന്തുണച്ചെന്ന ആരോപണം ശരദ് പവാര്‍ നിഷേധിച്ചിരുന്നു. തന്റെ അഭിപ്രായം ചാനലുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണു പവാര്‍ പറഞ്ഞത്.

2014ലാണ് ബിഹാറിലെ കതിഹാര്‍ നിയോജകമണ്ഡലത്തില്‍ നിന്നുമാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെയും രാഷ്ട്രീയ ജനത ദളിന്റെയും പിന്തുണയോടെ താരിഖ് അന്‍വര്‍ ലോക്‌സഭയിലെത്തുന്നത്. 1980ല്‍ തന്റെ 29ാമത്തെ വയസിലാണ് ആദ്യമായി അന്‍വറിനു ലോക്‌സഭാ സീറ്റ് ലഭിക്കുന്നത്.

ALSO READ: “കോടതികള്‍ അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പിന്‍മാറണം”: കോടതിയെ വിമര്‍ശിച്ച് അമിത് ഷാ

1984, 1996,1998, എന്നീ വര്‍ഷങ്ങളിലും താരിഖ് അന്‍വര്‍ ലോക്‌സഭയില്‍ എത്തുകയുണ്ടായി. 2012ല്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് മഹാരാഷ്ട്രയില്‍ നിന്നുമുള്ള രാജ്യസഭാ അംഗമായും കേന്ദ്ര കാര്‍ഷിക ഭക്ഷ്യവിതരണ സഹമന്ത്രിയായും അന്‍വര്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ബിഹാറിലെ കോണ്‍ഗ്രസ്സ് അധ്യക്ഷനായായിരുന്ന അന്‍വര്‍ 1999ലാണ് പവാറിനും സംഗ്മയ്ക്കുമൊപ്പം എന്‍.സി.പി. രൂപീകരിക്കുന്നത്. സോണിയ ഗാന്ധി കോണ്‍ഗ്രസ്സ് അധ്യക്ഷയാവുന്നതിനെ എതിര്‍ത്തുകൊണ്ടായിരുന്നു ഈ തീരുമാനം. സോണിയയുടെ പാശ്ചാത്യ വേരുകളായിരുന്നു അന്‍വറിന്റെ എതിര്‍പ്പിന് കാരണമായത്. എന്നാല്‍ വൈകാതെ തന്നെ ദേശീയതലത്തിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസുമായി ബാന്ധവമുണ്ടാക്കാന്‍ എന്‍.സി.പി. മടിച്ചില്ല.

സീതാറാം കേസരി കോണ്‍ഗ്രസ്സ് പാര്‍ട്ടി അധ്യക്ഷനായിരുന്ന സമയത്ത് അന്‍വറാണ് ജനറല്‍ സെക്രട്ടറിയായി കൂടെയുണ്ടായിരുന്നത്. ഇവര്‍തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. കേസരിയെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാന്‍ തീരുമാനം വന്നപ്പോള്‍ കേസരിയെ പിന്തുണച്ചുകൊണ്ട് മുന്നോട്ട് വന്ന ഏക പാര്‍ട്ടി അംഗമായിരുന്നു താരിഖ് അന്‍വര്‍.

WATCH THIS VIDEO: