ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
ന്യൂദല്‍ഹി: 50 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ ട്രെയിന്‍ ഗതാഗതം മേയ് 12 മുതല്‍ ഘട്ടം ഘട്ടമായി പുനരാംരംഭിക്കുകയാണ്. ആദ്യഘട്ടത്തില്‍ 15 പ്രധാന നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.
ബുക്കിംഗ് ഇന്ന് നാലു മണിക്ക് ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റില്‍ ലഭ്യമാകും. കൗണ്ടര്‍ വഴി ബുക്കിംഗ് നടക്കില്ല. ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിംഗ്. സ്റ്റോപ്പും ഷെഡ്യൂളും ഇന്ന് അറിയാന്‍ സാധിക്കും.
യാത്രക്ക് മുന്‍പ് പരിശോധന ഉണ്ടാകും. രോഗ ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്.
അടുത്ത ഒരാഴ്ചത്തെ സാഹചര്യം നോക്കിയായിരിക്കും കൂടുതല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുക.
എല്ലാ സര്‍വ്വീസുകളും ദല്‍ഹിയില്‍ നിന്നായിരിക്കും. ദല്‍ഹി- തിരുവനന്തപുരം കൊങ്കണ്‍ വഴിയാണ് ഗതാഗതം. ആഴ്ചയില്‍ മൂന്ന് ദിവസം തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വ്വീസ് നടത്തും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.