| Friday, 17th December 2021, 2:59 pm

നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്?; വിദേശിയെന്നാരോപിച്ച് അസം സര്‍ക്കാര്‍ തടങ്കലിലിട്ട മുസ്‌ലിം സ്ത്രീയെ കോടതി മോചിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: രേഖകളില്ലാത്ത വിദേശിയാണെന്ന് പറഞ്ഞ് അസമിലെ തേസ്പൂര്‍ ജയിലിനുള്ളിലെ തടങ്കല്‍ കേന്ദ്രത്തില്‍ അടച്ച സ്ത്രീയെ മോചിപ്പിച്ചു.

ട്രൈബ്യൂണല്‍ കോടതിയുടെ വിവാദ തീരുമാനം റദ്ദാക്കിക്കൊണ്ടാണ്
55 കാരിയായ ഹസീന ഭാനു എന്ന സ്ത്രീയെ ഗുവാഹത്തി ഹൈക്കോടതി മോചിപ്പിച്ചത്.

കേസില്‍ ദരാംഗ് ജില്ലയിലെ ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ മലക്കം മറിച്ച് ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഹൈക്കോടതി പറഞ്ഞത്.

ഹസീന ഭാനു ഒരു ഇന്ത്യന്‍ പൗരയാണെന്ന് 2016 ആഗസ്റ്റില്‍ ട്രൈബ്യൂണല്‍ പറഞ്ഞിരുന്നു. പിന്നീട് അതേ ട്രൈബ്യൂണല്‍ തന്നെ ഭാനുവിനെ ഒരു ‘വിദേശി’ ആയി വിധിച്ചു.

മതത്തിന്റെ പേരിലാണ് തന്നെ തടങ്കല്‍ കേന്ദ്രത്തില്‍ അടച്ചതെന്ന് ഹസീന ഭാനു പറഞ്ഞു.

”ജയിലിനുള്ളില്‍, തടങ്കല്‍ കേന്ദ്രത്തിനുള്ളില്‍, വന്‍ പീഡനമാണ് നടക്കുന്നത്. ധാരാളം ഹിന്ദുക്കളും മുസ് ലിങ്ങളും ഉണ്ടായിരുന്നു. ഞാന്‍ മുസ്‌ലിമായതിനാല്‍ അവര്‍ എന്നെ ലക്ഷ്യം വെച്ചതായി ഞാന്‍ കരുതുന്നു,” അവര്‍ പറഞ്ഞു.

ആദ്യം തന്നെ ഇന്ത്യന്‍ പൗരയായി അംഗീകരിച്ചുകൊണ്ട് വിധി വന്നെന്നും പിന്നീട് ഇന്ത്യന്‍ പൗര അല്ലെന്നു പറഞ്ഞെന്നും ഇപ്പോള്‍ വീണ്ടും താന്‍ ഇന്ത്യക്കാരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും ഹസീന ഭാനു പറഞ്ഞു.

” സര്‍ക്കാരിനോടുള്ള എന്റെ ചോദ്യം ഇതാണ് ‘നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്?” അവര്‍ ചോദിച്ചു.

ട്രൈബ്യൂണല്‍ കോടതിയെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ട്രൈബ്യൂണല്‍ വിഷയം എങ്ങനെയാണ് പരിശോധിച്ചതെന്ന് തങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ഭാനുവിനെ ‘വിദേശി’യായി പ്രഖ്യാപിച്ച രണ്ടാമത്തെ ഹിയറിങ് നിയമവിരുദ്ധമാണെന്നും സുപ്രീം കോടതിയിലെ ഒരു മുന്‍വിധി ഉദ്ധരിച്ച് ഹൈക്കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: “Targetted Since I’m Muslim”: Assam Woman Out After 2-Month Detention

We use cookies to give you the best possible experience. Learn more