റിയാദ്: മുസ്‌ലിമായതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും ഇന്ത്യയില്‍ നടക്കുന്ന ന്യൂനപക്ഷവേട്ടയുടെ ബാക്കിപത്രമാണ് തനിക്കെതിരായ കേസെന്നും മതപ്രഭാഷകന്‍ സാകിര്‍ നായിക്ക്. പ്രസംഗങ്ങള്‍ വഴി സമാധാനം മാത്രമാണ് പ്രചരിപ്പിച്ചതെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും സാകിര്‍നായിക്ക് ഇന്റര്‍പോളിനെഴുതിയ കത്തില്‍ പറയുന്നു.
സാകിര്‍നായിക്കിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നായിക്കിന്റെ വിശദീകരണം.
25 വര്‍ഷമായി ഇസ്‌ലാമിനെ കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഐ.ആര്‍.എഫിനെ (ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍) നിരോധിക്കുകയും പ്രഭാഷണങ്ങള്‍ നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ തന്‍രെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നും നായിക്ക് പറയുന്നു.
Read more: കറുത്ത വര്‍ഗക്കാരെ കൊന്നൊടുക്കിയ റോബര്‍ട്ട് ഇ ലി യുടെ പ്രതിമ നീക്കം ചെയ്യാന്‍ വിസമ്മതിച്ച് ട്രംപ്
മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന ഇന്ത്യന്‍ ജയിലുകളില്‍ താന്‍ പീഡിപ്പിക്കപ്പെട്ടേക്കാമെന്നും സാകിര്‍ നായിക്ക് പറയുന്നു. സാകിര്‍നായിക്ക് ഇപ്പോള്‍ മലേഷ്യയിലാണെന്നാണ് കരുതപ്പെടുന്നത്. നേരത്തെ സാകിര്‍നായിക്കിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും അദ്ദേഹത്തിനെതിരെ യു.എ.പി.എ ചുമത്തുകയും ചെയ്തിരുന്നു.