| Wednesday, 14th October 2015, 3:34 pm

താന്‍ ആക്രമിക്കപ്പെട്ടത് മുസ്‌ലിമായതിന്റെ പേരില്‍: നസ്‌റുദ്ദീന്‍ ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  മുംബൈയില്‍ ഖുര്‍ഷിദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ പേരില്‍ ഓണ്‍ലൈന്‍ ആക്രമണത്തിന് വിധേയനാവേണ്ടി വന്നത് മുസ്‌ലിമായതിന്റെ പേരിലാണെന്ന് പ്രശസ്ത നടന്‍ നസ്‌റുദ്ദീന്‍ ഷാ. ഇന്ത്യാ ടുഡേ ചാനലില്‍ രാജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ അഭിമുഖത്തിലാണ് നസ്‌റുദ്ദീന്‍ ഷാ തുറന്നടിച്ചത്.

“ഞാന്‍ നസ്‌റുദ്ദീന്‍ ഷാ ആയതിന്റെ പേരിലാണ് അക്രമിക്കപ്പെട്ടതെന്നറിയാം. എന്റെ മതത്തെ കുറിച്ച് ഒരിക്കല്‍ പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല. വളരെ ദുഖത്തോടെയാണ് ഇത് പറയേണ്ടി വരുന്നത്.” നസ്‌റുദ്ദീന്‍ ഷാ പറഞ്ഞു.

എന്റെ മുന്‍പുണ്ടായിരുന്ന നാല് തലമുറകളും ഇവിടെ ജനിച്ച് വളര്‍ന്നവരാണ്. ഇന്ത്യക്കാരനാണെന്നതില്‍ ഞാനഭിമാനിക്കുന്നു. എന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. പാകിസ്ഥാന്റെ നല്ല കാര്യങ്ങള്‍ പറയുമ്പോള്‍ ഇന്ത്യാ വിരുദ്ധമാവുന്നതെങ്ങനെയാണ് ? ഇമ്രാന്‍ ഖാന്‍ വലിയ കളിക്കാരനാണെന്ന് പറഞ്ഞാല്‍ സുനില്‍ ഗവാസ്‌കറെ ചെറുതാക്കി കാണിക്കുന്നതാവുമോയെന്നും നസ്‌റുദ്ദീന്‍ ഷാ ചോദിച്ചു.

അതേ സമയം ദാദ്രി സംഭവം, പുരോഗമന എഴുത്തുകാരുടെ കൊലപാതകങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ നല്‍കിയ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. പുരസ്‌കാരം തിരിച്ച് നല്‍കുന്നതിന് പകരം ശക്തമായി എഴുതി പ്രതിഷേധിക്കാമായിരുന്നെന്നും നസ്‌റുദ്ദീന്‍ ഷാ പറഞ്ഞു.

We use cookies to give you the best possible experience. Learn more