| Tuesday, 10th July 2018, 4:17 pm

എന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് തന്നെ മുസ്‌ലീങ്ങളാണ്; അവരെ വേട്ടയാടുന്നത് വിഷമിപ്പിക്കുന്നെന്ന് തപ്‌സി പന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുസ്‌ലിം വേട്ടയ്‌ക്കെതിരെ നടി തപ്‌സി പന്നു. ഒരുമതത്തെ ഇത്തരത്തില്‍ വേട്ടയാടുന്നത് വളരെ അസ്വസ്ഥയാക്കുന്നുവെന്നാണ് തപ്‌സി പറഞ്ഞത്. മുള്‍ക്ക് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനെത്തിയ അവര്‍ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

രാജ്യദ്രോഹക്കുറ്റാരോപിതരായ ഒരു മുസ്‌ലിം കുടുംബത്തിന്റെ നിരപരാധിത്യം തെളിയിക്കാന്‍ ശ്രമിക്കുന്ന അഭിഭാഷകയുടെ റോളിലാണ് ചിത്രത്തില്‍ തപ്‌സിയെത്തുന്നത്.


Also Read:കുടുംബപ്രശ്നം പരിഹരിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി ബലാത്സംഗം ചെയതു; മറ്റൊരു വൈദികനെതിരെയും കേസ്


“ഒരു പ്രത്യേക മതത്തെ ഇതുപോലെ ടാര്‍ഗറ്റ് ചെയ്യുന്നത് അസ്വസ്ഥയാക്കുന്നു. അങ്ങനെ സംഭവിക്കുന്നതില്‍ വേദനയുണ്ട്. കാരണം എന്റെ ജീവിതം മുന്നോട്ടുപോകുന്നത് മുസ്‌ലീങ്ങളാലാണ്. എന്റെ മാനേജരും ഡ്രൈവറും, വീട്ടുജോലിക്കാരിയുമെല്ലാം മുസ്‌ലീങ്ങളാണ്. അവര്‍ എന്റെ ജീവിതത്തിലെ അഭിഭാജ്യഘടകങ്ങളാണ്.” അവര്‍പറഞ്ഞു.

ഇക്കാരണം കൊണ്ടാണ് ഈ ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും തപ്‌സി പറഞ്ഞു. “ആരെങ്കിലും ഈ വിഷയം ഉന്നയിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. മുസ്‌ലീങ്ങങ്ങളെ വേട്ടയാടുന്നതില്‍ ഞാനെത്രത്തോളം അസ്വസ്ഥയാണ് ഈ ചിത്രം ചെയ്യുന്നതിലൂടെ തുറന്നുകാട്ടപ്പെടും.” അവര്‍ വിശദീകരിക്കുന്നു.


Also Read:അഭിമന്യു ആദിവാസിയല്ലെന്ന് വ്യാജപ്രചരണം: “അവന്‍ ആദിവാസി തന്നെയെന്ന്” തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയ


രാജ്യത്ത് തുടരാനുള്ള നിയമപോരാട്ടങ്ങള്‍ക്കിടെ ഒരു മുസ്‌ലിം കുടുംബം അനുഭവിക്കുന്ന സാമൂഹ്യ അനീതി തുറന്നുകാട്ടുന്ന ചിത്രമാണ് മുള്‍ക്ക്. ഋഷി കപൂര്‍, അശുതോഷ് റാണ, വാര്‍ഥിക സിങ്, അശ്രുത് ജെയ്ന്‍, നീന ഗുപ്ത എന്നിവരാണ് മറ്റു താരങ്ങള്‍.

We use cookies to give you the best possible experience. Learn more