അവള്‍ ലഹരി ഉപയോഗിച്ചിട്ടില്ല, ജീവിച്ചിരുന്നെങ്കില്‍ സുശാന്ത് ജയിലിലാവുമായിരുന്നോ? റിയക്ക് പിന്തുണയുമായി തപ്‌സി പന്നു
Bollywood
അവള്‍ ലഹരി ഉപയോഗിച്ചിട്ടില്ല, ജീവിച്ചിരുന്നെങ്കില്‍ സുശാന്ത് ജയിലിലാവുമായിരുന്നോ? റിയക്ക് പിന്തുണയുമായി തപ്‌സി പന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th September 2020, 11:29 pm

മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പപ്പെട്ട് നടന്ന ലഹരി മാഫിയ അന്വേഷണത്തില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത ബോളിവുഡ് നടി റിയചക്രബര്‍ത്തിക്ക് പിന്തുണയുമായി ബോളിവുഡ് താരം തപ്‌സി പന്നു.

റിയ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട് പങ്കു വെച്ചു കൊണ്ടാണ് തപ്‌സിയുടെ പ്രതികരണം.

‘ തിരുത്ത്, അവള്‍ ലഹരി ഉപയോഗിച്ചിട്ടില്ല. സുശാന്തിനായി സുശാന്തിനായി ഇടപാട് നടത്തുകയാണ് ചെയ്തത്. അങ്ങനെയങ്കില്‍ സുശാന്ത് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെയും ജയിലിടയ്ക്കുമായിരുന്നോ? ഓഹ്, അങ്ങനെയായിരിക്കില്ല അല്ലേ അവള്‍ സുശാന്തിനെ ലഹരി കഴിക്കാന്‍ നിര്‍ബന്ധിച്ചിരിക്കണം. അതായിരുന്നു ശരി, നിങ്ങള്‍ അത് സാധ്യമാക്കി ഗയ്‌സ്,’ തപ്‌സി പരിഹാസ രൂപേണ ട്വീറ്റ് ചെയ്തു.

നേരത്തെ റിയക്ക് പിന്തുണയുമായി നടി സ്വര ഭാസ്‌കറും രംഗത്തു വന്നിരുന്നു. റിയ ക്രിമിനല്‍ ആണെന്ന് കരുതുന്നില്ലെന്നും അവര്‍ക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് സ്വര ഭാസ്‌കര്‍ പറഞ്ഞത് എന്‍.ഡി.ടി.വിയോടായിരുന്നു സ്വര ഭാസ്‌കറിന്റെ പ്രതികരണം. നീതി പുലരുമെന്ന് തന്നെയാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘റിയ പൂര്‍ണമായും നിയമപരമായാണ് പ്രവര്‍ത്തിക്കുന്നത്. അവള്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചു. അതിന് അവളെ അംഗീകരിക്കേണ്ടതുണ്ട്. തീര്‍ച്ചയായും ഈ കേസില്‍ നിന്ന് റിയയ്ക്കും കുടുംബത്തിനും പുറത്ത് വരാന്‍ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. നീതി പുലരേണ്ടതുണ്ട്. വാര്‍ത്തകള്‍ വായിക്കുന്ന ആളുകള്‍ എന്ന നിലയില്‍ നമ്മളും നിര്‍മ്മിക്കുന്ന ആളുകള്‍ എന്ന നിലയില്‍ മാധ്യമങ്ങളും തങ്ങളുടെ രീതികള്‍ പുനര്‍വായന നടത്തേണ്ടതുണ്ട്’, സ്വര ഭാസ്‌കര്‍ പറഞ്ഞു.

ഇതിനിടെ റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. റിയയെ പതിനാല് ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് കോടതി ഉത്തരവ്. ജാമ്യാപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ട് റിയ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ