| Wednesday, 18th November 2020, 3:17 pm

'ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് പിഴയടയ്ക്കുന്നതിന് തൊട്ടുമുമ്പ്' ; വൈറലായി തപ്‌സി പന്നുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ട്രാഫിക് നിയമങ്ങളും അത് ലംഘിച്ചാല്‍ പിഴയടക്കേണ്ട ചുമതലയും എല്ലാവര്‍ക്കും ഒരുപോലെയാണ്. അക്കാര്യത്തില്‍ താരങ്ങളെന്നോ ബോളിവുഡ് എന്നോ യാതൊരു വേര്‍തിരിവുമില്ല.

അത് ഒന്നുകൂടി തെളിയിക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബോളിവുഡ് താരം തപ്‌സി പന്നുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമായി പറയുന്നത്.

ഹെല്‍മെറ്റില്ലാതെ ബൈക്കോടിക്കുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ റോഡിലൂടെ ബൈക്കോടിക്കുന്നുണ്ടെങ്കിലും ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. അതിനുള്ള ഉത്തരവും തപ്‌സി തന്നെ പോസ്റ്റില്‍ പറയുന്നുണ്ട്.

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് പിഴയടയ്ക്കുന്നതിന് തൊട്ടുമുമ്പുള്ള ചിത്രം, എന്നാണ് തപ്‌സി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.

തപ്‌സിയുടെ ഏറ്റവും പുതിയ ചിത്രം രശ്മി റോക്കറ്റിന്റെ ഷൂട്ടിംഗിനിടെയുള്ള ചിത്രമാണിത്. ബൈക്കിനോട് ഏറെ ഇഷ്ടമുള്ള ബോളിവുഡ് നടിമാരില്‍ ഒരാള്‍ കൂടിയാണ് തപ്‌സി പന്നു.

എന്നും തന്റെ ഉറച്ചനിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നയാളാണ് തപ്‌സി. നേരത്തെ ചലച്ചിത്രലോകത്ത് ചുവടുറപ്പിക്കുന്ന കാലത്ത് തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെപ്പറ്റിയും തപ്‌സി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

മുമ്പ് ബോളിവുഡിലെ താരങ്ങളുടെ മക്കള്‍ക്കുവേണ്ടി തന്നെ പല ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു.

‘ബാഡ് ലക്ക്’ നടിയാണ് താനെന്ന് പല നിര്‍മ്മാതാക്കളും സംവിധായകരും ഈയടുത്ത കാലം വരെ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ പലരും അവരുടെ ചിത്രത്തിലേക്ക് തന്റെ പേര് പോലും നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Tapsee Pannu Instagrm Post

We use cookies to give you the best possible experience. Learn more