| Tuesday, 5th March 2013, 2:34 pm

അറിയുംതോറും അജ്ഞാതമായിക്കൊണ്ടിരിക്കുന്ന പ്രതിഭാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

 സമര്‍പ്പണത്തിന്റെ മഹനീയവഴി അവിടെ തുറന്നുകിട്ടുകയാണ്. പരമ പ്രേമരൂപമാണ് ഭക്തിയെന്ന് സുകൃതികള്‍ പറഞ്ഞത് അതുകൊണ്ടാണ്. സ്വര്‍ഗ്ഗത്തെ കാമിച്ചുകൊണ്ടോ നരകത്തെ ഭയന്നുകൊണ്ടോ അല്ല, മറിച്ച് അവനോടുള്ള അദമ്യമായ പ്രേമംകൊണ്ട് മാത്രമാണ് ദൈവത്തെ ആരാധിക്കുന്നതെന്ന് സൂഫി റാബിയ പറഞ്ഞത് ഈ പ്രേമഭാവത്തിലായതിനാലാണ്.

മനുഷ്യന് അറിയാവുന്നതും

സ്വീകാര്യമായതും പിന്നീടു വരുന്നു.

തുടര്‍ന്ന് ഭയപ്പെടുന്നതും അവജ്ഞയുണ്ടാക്കുന്നതും.

വിശ്വാസിക്കാത്തവര്‍ വിശ്വസിക്കപ്പെടില്ല.

വാചക കസര്‍ത്തുകളില്ലാതെ

ഒരാള്‍ ചെയ്യേണ്ടത്  ചെയ്താല്‍ ജനം പറയും; “ഞങ്ങളതു ചെയ്തു!”

അറിയുംതോറും അജ്ഞാതമായിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് പ്രപഞ്ചം. അടുത്ത് ചെല്ലുംതോറും അകന്നകന്ന് പോകുന്നതാണ് പ്രപഞ്ച സത്യം.[]

രോഗത്താലും അവഗണനയാലും സ്‌നേഹരാഹിത്യത്താലും ഹൃദയം തകര്‍ന്നുപോകുന്നതുകൊണ്ടും പ്രകൃതിക്ഷോഭങ്ങളുടെ കഠോരതകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതുകൊണ്ടും അന്തര്യാമിയും സര്‍വ്വവ്യാപിയുമെന്നു വിളിക്കപ്പെടുന്ന ശക്തിയെ, ദൈവത്തെ, അല്ലെങ്കില്‍ താവോയെ അവജ്ഞയോടെയോ വെറുപ്പോടെയോ മാത്രമെ സാധാരണക്കാര്‍ക്ക് കാണാന്‍ കഴിയാറുള്ളൂ. ദൈവമേ, എനിക്കീ ഗതി വരുത്തിയല്ലോ എന്നു വിലപിക്കാത്തവരായി നമുക്കിടയില്‍ എത്ര പേരുണ്ട്. അപൂര്‍വ്വമായി മാത്രമേ അങ്ങനെയുള്ളവരെ കാണാനാവൂ.

ജീവിതത്തെ വലയം ചെയ്തിരിക്കുന്ന വൈരുദ്ധ്യങ്ങളുടെ ആത്മാവിലേക്ക് കുറച്ചുകൂടി ആഴത്തില്‍ ഇറങ്ങിച്ചെന്ന് എല്ലാ ദുഃഖങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് അവ്യക്തമായെങ്കിലും അറിയുന്ന മനുഷ്യര്‍ക്ക് താവോ ഭയഭക്തിയോടെ സമീപിക്കേണ്ട പൊരുളായി മാറുന്നു.

അപ്പോഴും ഭീതിയുടെ നിഴലിലാണ് ബോധം വ്യാപരിക്കുന്നത്. മതവിശ്വാസികളുടെ ജീവിതം ഈ ഭയത്തിന്റെ ലോകത്തിലാണ്് കറങ്ങിത്തിരിയുന്നത്. രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുള്ള ഏതോ ശക്തി എവിടെയോ ഇരുന്ന് നമ്മെയെല്ലാം നിയന്ത്രിക്കുന്നുണ്ടെന്ന വിശ്വാസമാണ് ഇത്തരം ബോധത്തെ ആവരണം ചെയ്തിരിക്കുന്നത്.

ഭയാശങ്കകളോടെയാണ് അങ്ങനെയുള്ളവര്‍ ആ ശക്തിയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. അവജ്ഞയുടെയും വെറുപ്പിന്റെയും ലോകത്തേക്കാള്‍ കുറച്ചുകൂടി മെച്ചപ്പെട്ട ഒരു സമീപനമാണ് ഇതെന്ന് പറയാതെ വയ്യ.

അവിടെ എല്ലാ ചിന്തകളും വാക്കുകളും അടങ്ങിപ്പോകുന്നു. അറിയുന്നവനും, അറിയുന്നതും താവോയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നു. താവോമാത്രം അവശേഷിക്കുന്നു. മുന്‍പറഞ്ഞ മിസ്റ്റിക്കുകള്‍ പിന്നീട് സ്വാഭാവികമായി എത്തിച്ചേര്‍ന്ന ഇടമാണത്.

ഈ ഭയാശങ്കകളുടെ നിഴലാട്ടങ്ങളില്‍നിന്നുമുണര്‍ന്ന് മുമ്പോട്ടു സഞ്ചരിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ബോധപരിണാമത്തിനുതകുന്ന രീതിയില്‍ പ്രയോജനപ്രദമായി ഉപയോഗിക്കാമെന്ന വിവേകമുണ്ടാകും.

വൈരുദ്ധ്യങ്ങളെയെല്ലാം വിലയിപ്പിച്ചു കളയുന്ന ഒരു കാരുണ്യം പ്രപഞ്ചത്തില്‍ സൂക്ഷ്മമായി പ്രവഹിക്കുന്നുണ്ടെന്ന അറിവ് സ്‌നേഹത്തിന്റെ ഭൂമികയിലേക്ക് നമ്മെ ഉണര്‍ത്തിക്കൊണ്ടുപോകും. പ്രേമപൂര്‍വ്വം ആ ഉണ്മയെ സ്വീകരിക്കാനുള്ള ഹൃദയവിശാലത സംഭവിക്കുന്നതോടെ നാം ആ പൊരുളിലേക്ക് കൂടുതല്‍ അടുത്തു തുടങ്ങുന്നു.

സ്വര്‍ഗ്ഗത്തെ കാമിച്ചുകൊണ്ടോ നരകത്തെ ഭയന്നുകൊണ്ടോ അല്ല, മറിച്ച് അവനോടുള്ള അദമ്യമായ പ്രേമംകൊണ്ട് മാത്രമാണ് ദൈവത്തെ ആരാധിക്കുന്നതെന്ന് സൂഫി റാബിയ പറഞ്ഞത് ഈ പ്രേമ ഭാവത്തിലായതിനാലാണ്.

പിന്നെ നമുക്ക് പരാതികളില്ല. എല്ലാം അതിന്റെ വഴിയില്‍ ശരിയായിതന്നെയാണ് സംഭവിക്കുന്നതെന്ന് നാം മനസ്സിലാക്കിത്തുടങ്ങുന്നു. നാം ആഗ്രഹിക്കുന്നത് പോലെയല്ല ജീവിതം സംഭവിക്കുന്നതെന്നും നിയതിയുടെ നിശ്ചയത്തിന് സ്‌നേഹപൂര്‍വ്വം സ്വയം വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും ബോദ്ധ്യമാകുന്നു.

അവിടെ പിന്നെ സ്‌നേഹം മാത്രമേയുള്ളൂ. സമര്‍പ്പണത്തിന്റെ മഹനീയവഴി അവിടെ തുറന്നുകിട്ടുകയാണ്. പരമ പ്രേമരൂപമാണ് ഭക്തിയെന്ന് സുകൃതികള്‍ പറഞ്ഞത് അതുകൊണ്ടാണ്.

സ്വര്‍ഗ്ഗത്തെ കാമിച്ചുകൊണ്ടോ നരകത്തെ ഭയന്നുകൊണ്ടോ അല്ല, മറിച്ച് അവനോടുള്ള അദമ്യമായ പ്രേമംകൊണ്ട് മാത്രമാണ് ദൈവത്തെ ആരാധിക്കുന്നതെന്ന് സൂഫി റാബിയ പറഞ്ഞത് ഈ പ്രേമഭാവത്തിലായതിനാലാണ്.

സൂഫികളുടെയും മിസ്റ്റിക്കുകളുടെയുമെല്ലാം അന്തര്‍ലോകം ഈ പ്രേമ പ്രവാഹത്തെമാത്രം ആവാഹിക്കുന്നവയായിരുന്നു. റൂമിയുടെയും മീരയുടെയും കബീറിന്റെയും മറ്റും കവിതകളിലൂടെ സഞ്ചരിച്ചാല്‍ നമുക്കത് ബോദ്ധ്യമാകാതിരിക്കില്ല.

അടുത്തപേജില്‍ തുടരുന്നു


അവിടെ എല്ലാ ചിന്തകളും വാക്കുകളും അടങ്ങിപ്പോകുന്നു. അറിയുന്നവനും, അറിയുന്നതും താവോയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നു. താവോമാത്രം അവശേഷിക്കുന്നു. മുന്‍പറഞ്ഞ മിസ്റ്റിക്കുകള്‍ പിന്നീട് സ്വാഭാവികമായി എത്തിച്ചേര്‍ന്ന ഇടമാണത്.


താവോയുമായി ഒന്നായിച്ചേരുന്ന മൗനാത്മകതയുടെ ലോകമാണ് തുടര്‍ന്ന് സംഭവിക്കുന്നത്. പൂര്‍ണ്ണസ്വാതന്ത്ര്യത്തിന്റെ ലോകം. അപൂര്‍വമായി മാത്രം മനുഷ്യനനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ള സാഗര സാന്നിദ്ധ്യമാണത്.[]

അവിടെ എല്ലാ ചിന്തകളും വാക്കുകളും അടങ്ങിപ്പോകുന്നു. അറിയുന്നവനും, അറിയുന്നതും താവോയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നു. താവോമാത്രം അവശേഷിക്കുന്നു. മുന്‍പറഞ്ഞ മിസ്റ്റിക്കുകള്‍ പിന്നീട് സ്വാഭാവികമായി എത്തിച്ചേര്‍ന്ന ഇടമാണത്.

നമ്മുടെയൊക്കെ ജീവിതത്തെ നിയന്ത്രിക്കുന്ന നിയാമകയന്മാരെ അവതരിപ്പിക്കുന്ന വചനങ്ങളായാണ് പല വിവര്‍ത്തനങ്ങളിലും ഈ അദ്ധ്യായം ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഏറ്റവും അനുപമേയനായ നിയാമകന്‍ അത്യപൂര്‍വ്വമായി മാത്രം അനുഭവിക്കാന്‍ കഴിയുന്ന താവോ തന്നെയാണ്. അതു നമ്മുടെ അറിവിനുമപ്പുറത്തുള്ള പൊരുളാണ്.

പിന്നീടുവരുന്ന നിയാമകരുടെ ലോകം നമുക്ക് അറിയാവുന്നതും നമുക്ക് സ്നേഹം തോന്നുന്നതുമായ മഹത്തുക്കളുടെതാണ്. നമ്മുടെ ബാഹ്യാഭ്യന്തരലോകങ്ങളെ നേര്‍വഴിക്കു നയിക്കാന്‍ പ്രാപ്തരായ ജ്ഞാനികളാണവര്‍.

ജ്ഞാനിയായ ജനകമഹാരാജാവിനെപ്പോലുള്ള മഹാത്മാക്കളെ ഈ ഗണത്തില്‍പ്പെടുത്താം. ഒരുരീതിയിലുള്ള ഭീതിയും ഇത്തരം ഭരണാധിപന്മാര്‍ നമ്മില്‍ ജനിപ്പിക്കുന്നില്ല. അദമ്യമായ സ്‌നേഹത്തോടും വിനമ്രതയോടെയുമാണ് നാം ഇവരെയെല്ലാം സ്വീകരിച്ചിട്ടുള്ളത്.

ഇത്തരം ഭരണാധിപന്മാരില്‍ ചിലരെ ഭയക്കുകയേ വേണ്ടൂ. അവരെ എതിര്‍ത്താല്‍ മാത്രമെ അവര്‍ ഉപദ്രവകാരി കളാവുകയുള്ളൂ. എന്നാല്‍ നിരപരാധികളെപ്പോലും ഉപദ്രവിക്കുന്ന കശ്മലന്മാരായ ഭരണാധികാരികളുണ്ട്.

പിന്നീടുവരുന്നത് അജ്ഞാനികളായ രാജാക്കന്മാരും പ്രഭുക്കന്മാരുമാണ്. അവരെ ഭയത്തോടെ മാത്രമെ നമുക്കു കാണാനാവൂ. തന്നിഷ്ടപ്രകാരം ഭരണം നടത്തുന്നവര്‍. അവരുടെ ഇച്ഛയ്‌ക്കെതിരായി നീക്കുന്നവരെ നിഷ്‌ക്കരുണം ഇല്ലായ്മ ചെയ്യാന്‍ അവര്‍ക്ക് ഒരു മടിയുമില്ല.

നീതിയേക്കാള്‍ മര്‍ക്കടമുഷ്ടിയാണ്് അവരുടെ സ്വഭാവം. അഴിമതിയുടെയും അക്രമത്തിന്റെയും വഴികളിലൂടെയാണ് അവര്‍ അധികാരത്തിന്റെ സോപാനങ്ങളിലേക്ക് കടന്ന് വരുന്നത്. അങ്ങനെയുള്ളവരെ എങ്ങനെ ഭയക്കാതിരിക്കാനാവും.

ഇത്തരം ഭരണാധിപന്മാരില്‍ ചിലരെ ഭയക്കുകയേ വേണ്ടൂ. അവരെ എതിര്‍ത്താല്‍ മാത്രമെ അവര്‍ ഉപദ്രവകാരികളാവുകയുള്ളൂ. എന്നാല്‍ നിരപരാധികളെപ്പോലും ഉപദ്രവിക്കുന്ന കശ്മലന്മാരായ ഭരണാധികാരികളുണ്ട്.

അവരെ അവജ്ഞയോടെയും വെറുപ്പോടെയും മാത്രമെ നമുക്ക് കാണാനാവൂ. ഇങ്ങനെ നാല് തരത്തിലുള്ള ഭരണാധിപന്മാരെ അവതരിപ്പിക്കുന്നതായും ഈ വചനങ്ങള്‍ വ്യാഖ്യാനിക്കാറുണ്ട്. അത് ഈ മന്ത്രത്തിന്റെ തികച്ചും ഉപരിപ്ലവമായ വ്യാഖ്യാനമായി മനസ്സിലാക്കാം.

“വിശ്വാസിക്കാത്തവര്‍ വിശ്വസിക്കപ്പെടില്ല.”” ലാവോത്സു ഇങ്ങനെയാണ്്. സത്യത്തിന്റെ ആത്മാവിലേക്ക് കടന്നുചെന്നാണ് അദ്ദേഹം സംസാരിക്കുക. എന്നെ ആരും മനസ്സിലാക്കുന്നില്ലെന്ന് വിലപിക്കാത്തവരായി ആരുമില്ല.

എന്നാല്‍ ഞാന്‍ ആരെയെങ്കിലും മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് ഒരിക്കലും ആരും സ്വയം ചോദിക്കുന്നില്ല. വിധിക്കരുത്, എന്തുകൊണ്ടെന്നാല്‍ നീയും വിധിക്കപ്പെടും എന്നു യേശുക്രിസ്തു പറയുന്നതും ഈ അര്‍ത്ഥത്തില്‍ തന്നെയാണ്.

അവനവനിലുള്ള വിശ്വാസവും സ്‌നേഹവും സുശക്തമായാല്‍ മാത്രമേ മറ്റുള്ളവര്‍ നമ്മെ വിശ്വസിക്കുകയുള്ളൂ. ആദ്യം നാം നമ്മെ വിശ്വസിക്കണം, സ്‌നേഹിക്കണം. അപ്പോള്‍ അപരനിലുള്ള വിശ്വാസം തനിയെ സുദൃഢമാകുന്നത് കാണാനാവും. അതോടെ ലോകരും നമ്മില്‍ വിശ്വസിച്ച് തുടങ്ങും.

തുടര്‍ന്നു ലാവോത്സു പറയുന്നു;

“വാചകക്കസര്‍ത്തുകളില്ലാതെ

ഒരാള്‍ ചെയ്യേണ്ടതു ചെയ്താല്‍

ജനം പറയും; “ഞങ്ങളതു ചെയ്തു!”

എത്ര സത്യം! നാം ഭൂമിയില്‍ കുഴിച്ചിടുന്ന ഒരു മാങ്ങായണ്ടി നാമ്പെടുത്ത് പുറത്തുവരുന്നു. ആദ്യഘട്ടത്തില്‍ അതിന് നാം ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുന്നു. അത് വളര്‍ന്ന് വന്‍മരമാകുന്നു.

നിറയെ മാങ്ങകള്‍ കായ്ക്കുന്നു. ഭൂമിയില്‍ വേരിറക്കി ജലത്തെ സ്വീകരിച്ചും ആകാശത്തേക്ക് ഇലകളുയര്‍ത്തി സൂര്യനില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചുമാണ് ആ മാവ് വളര്‍ന്നത്.

സൂര്യന്റെയും ഭൂമിയുടെയും കരലാളനമാണ് അതിനെ സുദൃഢമാക്കിയത്. സൂര്യനും ഭൂമിയും യാതൊരു അവകാശവാദവും ഉന്നയിക്കുന്നില്ല. എന്നാല്‍, കാണുന്നവരോടെല്ലാം നാം പറയും; ഞാന്‍ വളര്‍ത്തിയ മാവാണത്. എന്റെ കഴിവുകൊണ്ട് വളര്‍ന്ന മാവ്.

എന്നാല്‍ എന്താണ് സത്യം. അണ്ടി കുഴിച്ചിട്ടുവെന്നല്ലാതെ, അല്‍പം വെള്ളം ഒഴിച്ചുകൊടുത്തുവെന്നല്ലാതെ ആ മാവിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ എന്തു കര്‍തൃത്വമാണ് നമുക്കുള്ളത്.

മഹാത്മാക്കളുടെ കര്‍മ്മങ്ങളും ഇങ്ങനെയാണ്. വലതുകൈകൊണ്ട് കൊടുക്കുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ എന്നു് ജ്ഞാനികള്‍ പറഞ്ഞതും ഈ ദര്‍ശനത്തെ ഉള്‍ക്കൊണ്ടതുകൊണ്ടാണ്.

നാരായണഗുരുവിനടുത്തെത്തിയ മഹാകവി ടാഗോര്‍, ഗുരു നടപ്പില്‍വരുത്തിയ മഹത്തായ കാര്യങ്ങളെ പ്രകീര്‍ത്തിച്ചു സംസാരിച്ചപ്പോള്‍ എനിക്കിതുവരെ ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ലയെന്നാണ് ഗുരു മറുപടി പറഞ്ഞത്.

എന്നാല്‍, പിന്നീട് ഗുരുവിന്റെ മൗനം നിറഞ്ഞ കര്‍മ്മങ്ങളുടെ കര്‍തൃത്വം ഏറ്റെടുത്ത് അഭിമാനിക്കുന്ന അനേകം ആളുകളുണ്ടായിട്ടുണ്ട്. ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍ ഞങ്ങളാണ് എന്ന് അവര്‍ ഊറ്റം കൊള്ളുന്നു.

ഷൗക്കത്തിന്റെ “താവോയുടെ പുസ്തകം” എന്ന ഈ പംക്തിയിലെ മുന്‍ അദ്ധ്യായങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more