സദാചാരനിരതമായ ദര്‍ശനങ്ങില്‍ അഭിമാനംകൊള്ളുന്ന നമുക്ക് അതിന്റെ അന്തഃസ്സാരശൂന്യത കാണിച്ചുതരാന്‍ ലാവോത്സുവിനെ പോലുള്ളവര്‍ക്കേ കഴിയുകയുള്ളൂ. നാം മനുഷ്യര്‍, നമ്മുടെ സഹജനിലയായ മനുഷ്യത്വത്തില്‍ ജീവിക്കുകയാണെങ്കില്‍ അവിടെ ധര്‍മ്മവും കരുണയും ഒന്നും വിഷയമായി വരികയില്ല. അധര്‍മ്മത്തിന്റെയോ ദയാശൂന്യതയുടെയോ കൂരിരുള്‍ ജീവിതത്തില്‍ പടര്‍ന്നുപിടിക്കുമ്പോഴാണ് ധര്‍മ്മത്തിന്റെയും പ്രേമത്തിന്റെയും ആവശ്യകത ഉണര്‍ന്നുവരിക.
പതിനെട്ട്
ദര്‍ശനം /ഷൗക്കത്ത്
കരുണയും ധര്‍മ്മവുമുണരും.
ജ്ഞാനവും ബുദ്ധിയും ഉണരുന്നതോടെ
കാപട്യത്തിനു തുടക്കമാകും.
കുടുംബത്തിനുള്ളില്‍ സമാധാനമില്ലാതാകുമ്പോള്‍
പുത്ര സ്‌നേഹവും ഭക്തിയും സജീവമാകും.
രാജ്യം പ്രതിസന്ധിയിലകപ്പെടുമ്പോള്‍
മന്ത്രിമാരില്‍ ദേശ സ്‌നേഹമുണരും.
ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് കടന്നുചെന്ന് കാര്യകാരണങ്ങള്‍ക്കും കാരണമായിരിക്കുന്ന കാരണാന്തരമെന്നുപോലും പറയാവുന്ന ദര്‍ശനങ്ങളാണ് ലാവോത്സുവിന്റേത്.[]
സദാചാരനിരതമായ ദര്‍ശനങ്ങില്‍ അഭിമാനംകൊള്ളുന്ന നമുക്ക് അതിന്റെ അന്തഃസ്സാരശൂന്യത കാണിച്ചുതരാന്‍ ലാവോത്സുവിനെ പോലുള്ളവര്‍ക്കേ കഴിയുകയുള്ളൂ. നാം മനുഷ്യര്‍, നമ്മുടെ സഹജനിലയായ മനുഷ്യത്വത്തില്‍ ജീവിക്കുകയാണെങ്കില്‍ അവിടെ ധര്‍മ്മവും കരുണയും ഒന്നും വിഷയമായി വരികയില്ല. അധര്‍മ്മത്തിന്റെയോ ദയാശൂന്യതയുടെയോ കൂരിരുള്‍ ജീവിതത്തില്‍ പടര്‍ന്നുപിടിക്കുമ്പോഴാണ് ധര്‍മ്മത്തിന്റെയും പ്രേമത്തിന്റെയും ആവശ്യകത ഉണര്‍ന്നുവരിക.
തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍നിന്നും ചൈനയിലെത്തിയ ബോധിധര്‍മ്മനെ രാജ്യാതിര്‍ത്തിയില്‍ വെച്ച് തന്നെ സ്വീകരിക്കാനെത്തിയ രാജാവ് അദ്ദേഹത്തെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ബുദ്ധനെപ്പോലെ ഒരാളെയാണ് അദ്ദേഹം പ്രതീക്ഷിച്ചത്. എന്നാല്‍ ചെരിപ്പ് കഴുത്തിലിട്ട് പ്രാകൃതനായിവരുന്ന ബോധിധര്‍മ്മനെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനായില്ല.
എങ്കിലും ഒരു മഹാഗുരുവായ അദ്ദേഹത്തോട് എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി രാജാവ് ചോദിച്ചു: ഞാന്‍ നാട്ടില്‍ അനേകം ധര്‍മ്മശാലകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പാവപ്പെട്ടവരെ പട്ടിണിക്കിടാതെ സംരക്ഷിക്കുന്നുണ്ട്. ഭിക്ഷുക്കള്‍ക്ക് സാധനയ്ക്കായി സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. ഈ സത്കര്‍മ്മങ്ങളെല്ലാം എനിക്ക് ശ്രേയസ്സുണ്ടാക്കില്ലേ?
ഉണര്‍വ്വില്‍നിന്നും ഉണര്‍ന്നു വരുന്നതെന്തോ, അതെന്തായാലും നന്മയാണ്. അല്ലാതെയുള്ളതെല്ലാം നന്മയെന്ന് തോന്നിയാലും നന്മയല്ല, തിന്മ തന്നെയാണ്.
ബോധിധര്‍മ്മന്‍ എടുത്തടിച്ചപോലെ പറഞ്ഞു: ഇല്ല. ഇതൊന്നും യാതൊരു ഗുണവും നിങ്ങള്‍ക്കു നല്‍കുകയില്ല. നിങ്ങള്‍ ചെയ്ത കര്‍മ്മങ്ങള്‍ നിങ്ങളുടെ അഹന്തയുടെ വിജൃംഭണത്തിന് വളമാവുക മാത്രമെ ചെയ്തിട്ടുള്ളൂ. അതു നന്മയല്ലെന്ന് മാത്രമല്ല തിന്മയാണെന്ന് കൂടി മനസ്സിലാക്കണം.
ബോധിധര്‍മ്മന്റെ വാക്കുകള്‍ ഇടിത്തീയായാണ് രാജാവിന്റെ ഹൃദയത്തില്‍ ചെന്നുതറച്ചത്. കോപം കൊണ്ട് അദ്ദേഹത്തിന്റെ ഉള്ള് വിറച്ചു. എങ്കിലും ക്ഷമ കൈവിടാതെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത്.
യാതൊരു ഭാവഭേദവും കൂടാതെ ബോധിധര്‍മ്മന്‍ തുടര്‍ന്നു: ഉണര്‍വ്വില്‍നിന്നും ഉണര്‍ന്നു വരുന്നതെന്തോ, അതെന്തായാലും നന്മയാണ്. അല്ലാതെയുള്ളതെല്ലാം നന്മയെന്ന് തോന്നിയാലും നന്മയല്ല, തിന്മ തന്നെയാണ്.
ബോധിധര്‍മ്മന്റെ വാക്കുകള്‍ ഇനിയും കേട്ടുനിന്നാല്‍ അത് തന്നെ ക്രൂരനാക്കിയേക്കുമെന്ന് തോന്നിയ രാജാവ് തിരിച്ചുപോയി. ബോധിധര്‍മ്മന്റെ വാക്കുകള്‍തന്നെയാണ് മറ്റൊരു രീതിയില്‍ ലാവോത്സുവും പറയുന്നത്.
ഉള്ളില്‍ വെളിച്ചമില്ലാത്തതിനാലാണ് നമുക്ക് ധര്‍മ്മത്തെയും കരുണയെയും ഉണര്‍ത്തേണ്ടി വരുന്നത്. നമ്മള്‍ യഥാര്‍ത്ഥത്തില്‍ എന്തായിരിക്കുന്നുവോ അതായിരിക്കാന്‍ കഴിയാത്തതിനാലാണ് നമുക്ക് എന്തെങ്കിലുമൊക്കെ ആയിത്തീരാന്‍ തോന്നുന്നത്. ആയിത്തീരാനുള്ള ത്വര അസ്വസ്ഥതയില്‍നിന്നും ഉണര്‍ന്ന് വരുന്നതും അസ്വസ്ഥതയിലേക്ക് നയിക്കുന്നതുമാണ്.
നാം ഇപ്പോള്‍ കുഴപ്പക്കാരല്ല എന്നറിയുകയാണുവേണ്ടത്. ആയിത്തീരാന്‍ ശ്രമിക്കുമ്പോഴാണ് കുഴപ്പങ്ങള്‍ ഉണരുന്നതും നമുക്ക് നമ്മെ സ്‌നേഹിക്കാനാവാത്തതും. നാം ഒന്നിനും കൊള്ളാത്തവരാണെന്നും കരുണയും ദയയുമൊക്കെ ഹൃദയത്തില്‍ ഉണര്‍ത്തണമെന്നും തോന്നുന്നത് നാം താവോയിലല്ലാത്തതിനാലാണ്.
ഫരീദുദ്ദീന്‍ അത്താറിന്റെ “പക്ഷികളുടെ സമ്മേളനം” എന്ന പുസ്തകത്തില്‍ ഒരു സന്ദര്‍ഭമുണ്ട്. ലോകത്തുള്ള പക്ഷികളെല്ലാം ഒരിടത്ത് ഒന്നിച്ചുകൂടി. എല്ലാ ജീവിവര്‍ഗ്ഗത്തിനും രാജാക്കന്മാരുണ്ട്.
അടുത്തപേജില്‍ തുടരുന്നു
താവോ നമ്മുടെ ഹൃദയത്തോടുചേര്‍ന്ന്്, ഹൃദയം തന്നെയായി വസിക്കുന്നുണ്ട്. എന്നാല്‍ നാമതറിയുന്നില്ല. അനുഭവിക്കുന്നില്ല. അതുകൊണ്ടാണ് താവോയെ തേടി ധര്‍മ്മത്തിന്റെയും കരുണയുടെയും ലോകങ്ങളില്‍ നാം അലഞ്ഞുതിരിയുന്നത്.
കരുണയുടെയും ധര്‍മ്മത്തിന്റെയും ലോകങ്ങളിലൂടെ സഞ്ചരിച്ച് താവോയിലെത്താനാവില്ല. അവിടെ അധര്‍മ്മത്തിന്റെയും അക്രമത്തിന്റെയും വേരുകള്‍ പടര്‍ന്നിറങ്ങുകയേയൂള്ളൂ. സദാചാരനിരതമായ ലോകത്ത് അരാജകത്വവും അനീതിയും ശക്തമായി തുടരുന്നത് അതുകൊണ്ടാണ്.
നാം നല്ലതോ ചീത്തയോ തേടാതെ താവോയെ അറിയുകയാണു വേണ്ടത്. അതു പോസറ്റീവോ നെഗറ്റീവോ അല്ല. ന്യൂട്രല്‍ ആണ്. അതിനാല്‍ ധര്‍മ്മത്തെയും അധര്‍മ്മത്തെയുമെല്ലാം അതിന്റെ പാട്ടിന് വിട്ടിട്ട് നമ്മുടെ സഹജനിലയായ താവോയില്‍ അമരുകയാണ് വേണ്ടതെന്നാണ് ലാവോത്സു പറയുന്നത്.
അപ്പോള്‍ എല്ലാം ശരിയായി വഴിയെ വന്നുകൊള്ളും. നാം നമ്മുടെ താളം കണ്ടെത്തും. എല്ലാവര്‍ക്കും അവരവരുടെ ഇടങ്ങളില്‍ ശാന്തമായി വര്‍ത്തിക്കാം. ഒരിറ്റുമഷി തുണിയില്‍ വീണാല്‍ അതെത്ര സ്വാഭാവികമായാണോ പടരുന്നത് അതുപോലെ താവോയുടെ സ്പര്‍ശമനുഭവിക്കുന്നതോടെ ഹൃദയത്തില്‍നിന്നും നന്മയുടെയും സൗന്ദര്യത്തിന്റെയും പ്രസരണം സ്വാഭാവികമായി സംഭവിച്ചോളും.
“പൂവിന് പൂക്കാതിരിക്കാനാവില്ല. അത് അതിന്റെ സഹജ സ്വഭാവമാണ്. ആരെയും സന്തോഷിപ്പിക്കണമെന്നോ ദുഃഖിപ്പിക്കണമെന്നോ അതിനില്ല. എന്നാല്‍ അത് പൂക്കുമ്പോള്‍ അതില്‍ നാം ആഹ്ലാദിക്കുന്നു. ഈ യാഥാര്‍ത്ഥ്യമാണ് ലാവോത്സു നമുക്ക് തൊട്ടുകാണിച്ച് തരുന്നത്.“
ആകാശത്ത് ഉണര്‍ന്ന് നില്ക്കുന്ന സൂര്യനില്ലായിരുന്നെങ്കില്‍ ഭൂമിയില്‍ ജീവന്റെ വികാസ പരിണാമങ്ങള്‍ സംഭവിക്കുമായിരുന്നില്ല. നമുക്കെല്ലാം ഊര്‍ജ്ജമായി സൂര്യന്‍ പ്രകാശിക്കുന്നെങ്കിലും താന്‍ എന്തെങ്കിലും നന്മ ചെയ്യുന്നതായി സൂര്യന്‍ അറിയുന്നുപോലുമില്ല.
നമുക്ക് ചുറ്റുമുള്ള ഏതിലേക്കും സൂക്ഷിച്ച് നോക്കാമെങ്കില്‍ നമുക്കത് അറിയാനാവും. പൂവിന് പൂക്കാതിരിക്കാനാവില്ല. അത് അതിന്റെ സഹജ സ്വഭാവമാണ്. ആരെയും സന്തോഷിപ്പിക്കണമെന്നോ ദുഃഖിപ്പിക്കണമെന്നോ അതിനില്ല. എന്നാല്‍ അത് പൂക്കുമ്പോള്‍ അതില്‍ നാം ആഹ്ലാദിക്കുന്നു. ഈ യാഥാര്‍ത്ഥ്യമാണ് ലാവോത്സു നമുക്ക് തൊട്ടുകാണിച്ച് തരുന്നത്.
എപ്പോള്‍ ജ്ഞാനവും ബുദ്ധിയും ഉണരുന്നുവോ, അതോടെ കാപട്യത്തിന് തുടക്കമാവും. ലാവോത്സു തുടരുന്നു. അറിവിന്റെ ലോകങ്ങള്‍ വികസിച്ചു വരുന്നതിനനുസരിച്ച് മനുഷ്യജീവിതം സങ്കീര്‍ണ്ണമാകുമെന്ന് ഇനി ആരും നമുക്കു പറഞ്ഞ് തരേണ്ടതില്ല.
എപ്പോള്‍ ജ്ഞാനവും ബുദ്ധിയും ഉണരുന്നുവോ, അതോടെ കാപട്യത്തിന് തുടക്കമാവും. ലാവോത്സു തുടരുന്നു. അറിവിന്റെ ലോകങ്ങള്‍ വികസിച്ചു വരുന്നതിനനുസരിച്ച് മനുഷ്യജീവിതം സങ്കീര്‍ണ്ണമാകുമെന്ന് ഇനി ആരും നമുക്കു പറഞ്ഞ് തരേണ്ടതില്ല.
ഭൗതികതയുടെയും ആത്മീയതയുടെയും ലോകത്തുണ്ടായിട്ടുള്ള അറിവിന്റെയും ബുദ്ധിയുടെയും ഉണര്‍വ്വുകള്‍ പ്രത്യക്ഷത്തില്‍ മഹത്തരമെന്ന് തോന്നിക്കുമെങ്കിലും കാലുഷ്യത്തിന്റെയും ദുരന്തത്തിന്റെയും നെല്ലിപ്പടിയിലാണ് അത് നമ്മെ എത്തിച്ചിരിക്കുന്നത്. വിഭാഗീയതയില്‍നിന്നും വിഭാഗീയതയിലേക്ക് ചിന്നിച്ചിതറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തെയാണ് അത് നമുക്ക് സംഭവനചെയ്തിട്ടുള്ളത്.
നമുക്ക് എല്ലാം അറിയാം. ആകാശത്തെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചും സൂര്യചന്ദ്രാദികളെക്കുറിച്ചും അനല്‍പമായ അറിവ് നമുക്കുണ്ട്. കാട്ടിലും കടലിലും കടന്നുചെന്ന് വിജ്ഞാനത്തിന്റെ സൂക്ഷ്മതകള്‍ നാം ആര്‍ജ്ജിച്ചിട്ടുണ്ട്.
ജീവന്റെ സൂക്ഷാംശത്തെ അറിയാനുള്ള അന്വേഷണങ്ങളില്‍ വരെ എത്തി നില്ക്കുന്ന ശാസ്ത്രശാഖകള്‍ നമുക്കുണ്ട്. സാമൂഹികവും സാമ്പത്തികവും മതപരവും ദാര്‍ശനികവുമായ അറിവുകളാല്‍ സമ്പന്നമാണ് നമ്മുടെ വിജ്ഞാനമണ്ഡലം.
എന്നാല്‍ നമ്മുടെ ആന്തരികലോകങ്ങളില്‍ കുമറിയെരിയുന്ന വൈകാരികതകളെ ശാന്തമായിരുന്ന് അറിയാനും പ്രയോജനകരമായ രീതിയില്‍ വിനിയോഗിക്കാനും നമുക്കു കഴിയുന്നില്ല.
അടുത്തപേജില്‍ തുടരുന്നു
ഒരു നിമിഷം കൊണ്ട് എല്ലാം ആവിയാക്കിക്കളയാവുന്ന അണുവായുധങ്ങളുടെ നിര്‍മ്മാണം വരെ എത്തിനില്‍ക്കുന്നു നമ്മുടെ അറിവിന്റെ മഹിമ. മനുഷ്യബോധത്തെ ചൂഷണംചെയ്ത് വിധേയത്വത്തിന്റെ ഇരുളില്‍ എന്നന്നേക്കുമായി തളച്ചിടുന്നതില്‍ ആത്മീയതയുടെ വക്താക്കളും ഏറെ വിജയിച്ചിരിക്കുന്നു. അംബരചുംബികളായ അദ്ധ്യാത്മകേന്ദ്രങ്ങളില്‍ വാണരുളുന്ന ദൈവാത്മാക്കള്‍ അറിവിനെ ചൂഷണോപാദിയാക്കിയതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്.
നമ്മുടെ കുഞ്ഞുങ്ങള്‍ അറിവിന്റെ ഭാരവും ചുമലിലേറ്റി പോകുന്നത് കാണുമ്പോള്‍ കഷ്ടം തോന്നും. ഇത്തിരി നാള്‍ ഈ ഭൂമിയില്‍ സൗമ്യമായി കഴിയാന്‍ ഇത്രമാത്രം അറിവുകള്‍ വേണോ? അതിനു സഹായിക്കുന്ന എന്തറിവാണ് ആ ഭാണ്ഡത്തിലുള്ളതെന്ന് ആര്‍ക്കും ചോദിക്കാന്‍ തോന്നുന്നില്ല.[]
അജ്ഞാന തിമിരം ബാധിച്ച ഏതോ ഒരുവന്റെ തലയില്‍ വിരിഞ്ഞ ആശയത്തെ ആനയെ കണ്ട അന്ധനെപ്പോലെ സ്വീകരിച്ചവരാണ് നാം. ജീവിതത്തെ കൂടുതല്‍ അനായാസമാക്കാനുതകുന്ന രീതിയില്‍ ഭൗതികവും ആത്മീയവുമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനായിരിക്കണം അറിവുകള്‍ എന്ന് നാം മറന്നു.
വെട്ടിപ്പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനിടയില്‍ ജീവിതത്തെ നാം മാറ്റിവെച്ചു. അറിവിലേക്ക് വെച്ചടിവെച്ച് മുന്നേറുമ്പോള്‍ അതെന്തിനുവേണ്ടിയെന്ന് ചോദിക്കാന്‍ വിട്ടുപോയി.
അവസാനം തിരിഞ്ഞു നോക്കുമ്പോള്‍ തളര്‍ന്നുതകര്‍ന്ന ഒരു ദീര്‍ഘനിശ്വാസം മാത്രം ബാക്കി. വെട്ടിപ്പിടിച്ച് വെട്ടിലാകുന്ന അറിവുകളാണ് നാം അന്വേഷിച്ചതും ആര്‍ജ്ജിച്ചതും. തുടര്‍ന്നന്വേഷിക്കുന്നതും ആര്‍ജ്ജിക്കുന്നതും. നാടോടുമ്പോള്‍ നടുവേ ഓടണ്ടേയെന്ന മുടന്തന്‍ ന്യായം ഒരു സമാധാനവും നമുക്കു നല്‍കുന്നില്ലെന്ന് ഇനി എന്നാണ് നാം മനസ്സിലാക്കുക.
ഒരു നിമിഷം കൊണ്ട് എല്ലാം ആവിയാക്കിക്കളയാവുന്ന അണുവായുധങ്ങളുടെ നിര്‍മ്മാണം വരെ എത്തിനില്‍ക്കുന്നു നമ്മുടെ അറിവിന്റെ മഹിമ. മനുഷ്യബോധത്തെ ചൂഷണംചെയ്ത് വിധേയത്വത്തിന്റെ ഇരുളില്‍ എന്നന്നേക്കുമായി തളച്ചിടുന്നതില്‍ ആത്മീയതയുടെ വക്താക്കളും ഏറെ വിജയിച്ചിരിക്കുന്നു. അംബരചുംബികളായ അദ്ധ്യാത്മകേന്ദ്രങ്ങളില്‍ വാണരുളുന്ന ദൈവാത്മാക്കള്‍ അറിവിനെ ചൂഷണോപാദിയാക്കിയതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്.
ശരീരത്തിന്റെ സമഗ്രമായ ആരോഗ്യത്തെ നിലനിറുത്തുന്നതിനായി സംഭവിച്ച വൈദ്യ ശാസ്ത്രം വികസിച്ച് പുതിയ രോഗങ്ങള്‍ക്ക് വളമായി മാറുന്നു. ആരോഗ്യത്തെ നിലനിറുത്തുന്ന അവസ്ഥകളെപ്പോലും അവര്‍ രോഗമെന്നെണ്ണി ചികിത്സിക്കുന്നു.
ശരീരത്തിന്റെ സമഗ്രമായ ആരോഗ്യത്തെ നിലനിറുത്തുന്നതിനായി സംഭവിച്ച വൈദ്യ ശാസ്ത്രം വികസിച്ച് പുതിയ രോഗങ്ങള്‍ക്ക് വളമായി മാറുന്നു. ആരോഗ്യത്തെ നിലനിറുത്തുന്ന അവസ്ഥകളെപ്പോലും അവര്‍ രോഗമെന്നെണ്ണി ചികിത്സിക്കുന്നു.
അതോടെ രോഗികള്‍ മഹാരോഗികളായി മാറുന്നു. ഒരു രോഗം മാറുമ്പോള്‍ അതില്‍നിന്നും അനേകം രോഗങ്ങള്‍ ഉണ്ടായിവരുന്ന ഒരു ചികിത്സാസമ്പ്രദായമാണ് ഇവിടെ വികസിച്ചുവരുന്നത്.
കീടനാശിനികളും രാസവളങ്ങളും ചേര്‍ത്ത് ഭൂമിയുടെ ജൈവികത നശിപ്പിച്ച് വമ്പിച്ച വിളവെടുപ്പ് നടത്തുന്നവരാണ് നാം. അതു ഭക്ഷിച്ച് ശരീരത്തിന്റെ ജൈവികത അവതാളത്തിലാവുന്നുണ്ടെന്ന കാര്യം നാം ഓര്‍ക്കാറേയില്ല.
ശരീരത്തിന്റെ ജൈവികതയെ നിലനിറുത്തുന്ന ആരോഗ്യപരമായ അസ്വാസ്ഥ്യങ്ങളെ രാസപദാര്‍ത്ഥങ്ങള്‍ നല്‍കി ഇല്ലായ്മ ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് പരിണാമപരമായി ലഭിച്ച നമ്മുടെ പ്രതിരോധമാണെന്ന് നാം അറിയാറേയില്ല. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും അതിന്റെ താളത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നടത്തിയ അന്വേഷണങ്ങളെല്ലാം ഗുണത്തേക്കാളേറെ ദോഷങ്ങളാണ് നമുക്ക് സംഭാവന ചെയ്തിട്ടുള്ളത്.
അറിവും അറിവില്ലായ്മയും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങളാണ്. അറിവിന്റെ ലോകങ്ങള്‍ അറ്റുവീഴുമ്പോള്‍ അതോടൊപ്പം അജ്ഞാനത്തിന്റെ ലോകങ്ങളും അറ്റുവീഴും. പിന്നെ സഹജാവബോധം നമ്മെ മുന്നോട്ടു നയിച്ചോളും. ജീവിതത്തിലെ സ്വാഭാവിക കര്‍മ്മങ്ങളിലേക്ക് കണ്ണോടിച്ചാല്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് മനസ്സിലാകും.
ബോധപൂര്‍വ്വം നമുക്ക് ഉറങ്ങാനാവില്ല. നാം കിടന്നുകൊടുക്കുകയേ ചെയ്യുന്നുള്ളൂ. ഉറക്കം തനിയെവന്ന് നമ്മെ പുല്‍കുകയാണ്. പല്ലിനിടയില്‍ നാവ് കുടുങ്ങിപ്പോകാതിരിക്കുന്നതും ഇമ വെട്ടുന്നതും ശ്വസിക്കുന്നതും എന്നുവേണ്ട ശരീരത്തിലെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും ശ്രദ്ധിച്ചാല്‍ അതൊന്നും നമ്മുടെ ബോധപൂര്‍വ്വമുള്ള ഇച്ഛയാല്‍ സംഭവിക്കുന്നതല്ലെന്ന് അറിയാനാകും.
അതോടെ ശരീരത്തിന് അതിന്റേതായ ഒരു വിവേകമുണ്ടന്ന് നാം അറിയും. നമ്മള്‍ ആര്‍ജ്ജിക്കുന്ന വിവരങ്ങള്‍ പലപ്പോഴും സ്വാഭാവികമായ വിവേകത്തെ തകര്‍ത്തുകളയുകയാണ് ചെയ്യുന്നത്. അറിവ് ഏറ്റവും അപകടകരമാവുന്നത് അങ്ങനെയൊക്കെയാണ്. അവിദ്യയെ ഉപാസിക്കുന്നവര്‍ അന്ധ തമസ്സിലും വിദ്യയെ ഉപാസിക്കുന്നവര്‍ കൂരിരുട്ടിലും വീണുപോകുന്നുവെന്ന് ഉപനിഷത് ഋഷിയും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
അടുത്തപേജില്‍ തുടരുന്നു
എന്നാല്‍ അവരുടെ ആത്മാവുകളെ സ്പര്‍ശിക്കാന്‍ നിങ്ങള്‍ക്കാവുകയില്ല. കാരണം, സ്വപ്നത്തില്‍പ്പോലും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാനാവാത്ത നാളെയുടെ ഭവനത്തിലാണ് അവരുടെ ആത്മാക്കള്‍ നിവസിക്കുന്നത്. നിങ്ങള്‍ക്ക് അവരെപ്പോലെയാവാന്‍ ശ്രമിക്കാം. എന്നാല്‍ അവരെ നിങ്ങളെപ്പോലെയാക്കാന്‍ ശ്രമിക്കരുത്. എന്തെന്നാല്‍ ജീവിതം പിന്നിലേക്കൊഴുകുന്നില്ല. ഇന്നലെയുമായി സഹവസിക്കുന്നുമില്ല.
സദാചാര നിയമങ്ങള്‍ കൂടി വരുന്നതിനനുസരിച്ച് അനാചാരങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു വെന്നതാണ് മനുഷ്യ ചരിത്രം. അരുത് എന്ന് പറയുന്നതെല്ലാം ജീവന്‍കൊടുത്തും ചെയ്തുകളയുന്ന ബോധമാണ് മനുഷ്യന്റേതെന്ന യാഥാര്‍ത്ഥ്യം മതദാര്‍ശനികന്മാര്‍ക്ക് അജ്ഞാതമായിരുന്നു.
അരുതുകളുടെ ലോകമാണ് മതം മനുഷ്യന് സംഭാവന ചെയ്തത്. അത് യാതൊരു ഗുണവും നമുക്കു നല്‍കിയില്ലെന്ന് ഇനി ആരും തെളിയിച്ചു തരേണ്ടതില്ല. സക്കൃചിതത്വത്തിന്റെയും അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും അന്ധതമസ്സിലേക്കാണ് മതങ്ങള്‍ നമ്മെ കൊണ്ടെത്തിച്ചത്.
അതിന്റെ തുടര്‍ച്ചയാണ് നാം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മതങ്ങളെപ്പോലെത്തന്നെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ലോകങ്ങളും ഈ സദാചാര പരതയെ മുറുകെ പിടിക്കുന്നവരാണ്.
അതുകൊണ്ടാണ് ചൂഷണത്തിന്റെയും അഴിമതിയുടെയും ഒരിക്കലുമൊടുങ്ങാത്ത ആര്‍ത്തി നമുക്ക് അനുഭവിക്കേണ്ടിവരുന്നത്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടിട്ടുവേണം നാം ലാവോത്സുവിനെ മനസ്സിലാക്കുവാന്‍. അദ്ദേഹം നാം ശീലിച്ചുപോന്ന വഴിത്താരകളെ ശരിവയ്ക്കുന്നയാളല്ല. നാം കാണാതെപോകുന്ന യാഥാര്‍ത്ഥ്യങ്ങളെ തൊട്ടുകാണിച്ചുതരുന്ന ദാര്‍ശനികനാണ്.
അരുതുകളുടെ ലോകമാണ് മതം മനുഷ്യന് സംഭാവന ചെയ്തത്. അത് യാതൊരു ഗുണവും നമുക്കു നല്‍കിയില്ലെന്ന് ഇനി ആരും തെളിയിച്ചു തരേണ്ടതില്ല.
കുടുംബത്തില്‍ സമാധാനം ഇല്ലാതാകുമ്പോള്‍ മക്കള്‍ക്ക് മാതാപിതാക്കളോട് ഭയഭക്തിബഹുമാനമുണരുമെന്ന് ലാവോത്സു തുടര്‍ന്നു പറയുന്നു. കുടുംബത്തില്‍ സമാധാനമുണ്ടാകുമ്പോള്‍ മക്കള്‍ക്ക് മാതാപിതാക്കളോട് ഭയഭക്തിബഹുമാനങ്ങളുണ്ടാകുമെന്നും, അല്ലെങ്കില്‍ മക്കള്‍ മാതാപിതാക്കളോട് ഭയഭക്തിബഹുമാനങ്ങള്‍ ഉള്ളവരാകുമ്പോഴാണ് കുടുംബത്തില്‍ സമാധാനമുണ്ടാവുക എന്നുമാണ് നാം ധരിച്ചിട്ടുവെച്ചിട്ടുള്ളത്.
എന്നാല്‍ ലാവോത്സുവിനു പറയാനുള്ളത് നേരെ തിരിച്ചാണ്. ഭവനത്തില്‍ എന്തോ നീറിയെരിയുന്നതുകൊണ്ടാണ് മക്കള്‍ നമ്മോടു ഭയഭക്തിബഹുമാനങ്ങളോടെ പെരുമാറുന്നത്. അല്ലെങ്കില്‍ ഒരു കൂട്ടുകാരനോടെന്നപോലെ സ്വാതന്ത്ര്യത്തോടെയാവും അവര്‍ പെരുമാറുക.
നമ്മോട് ആരെങ്കിലും ആദരവു കാണിക്കുമ്പോള്‍ നമുക്ക് എന്തോ കുറവുണ്ടെന്നു മനസ്സിലാക്കണെമെന്നാണ് ലാവോത്സു പറയുന്നത്. യാതൊരു അതിശയോക്തിയുമില്ലാതെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ പരസ്പരം ഇടപെടാനാവുമ്പോള്‍ മാത്രമെ അവിടെ സമാധാനമുണ്ടെന്ന് പറയാനാവൂ.
അതിനാല്‍ അനുസരിക്കുകയും അനുസരിപ്പിക്കുകയും ചെയ്യുകയെന്ന അസ്വാഭാവിക പ്രവണതകളില്‍ നിന്നും മുക്തരായി സര്‍വ്വതന്ത്ര സ്വതന്ത്രമായ അന്തരീക്ഷം ഭവനങ്ങളില്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. അപ്പോള്‍ ആരും ആരെയും ഭരിക്കാതെ തന്നെ എല്ലാം അതിന്റെ വഴിക്ക് സുഗമമായി നടന്നോളും.