| Monday, 17th June 2024, 11:54 am

ബംഗ്ലാദേശിന്റെ പടയപ്പ, ഇവന്റെ മുന്നില്‍ പെട്ടാല്‍ തീര്‍ന്ന്; ടി-20 ലേകകപ്പിലെ ചരിത്രം മാറ്റി മറിച്ചു!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ന് നടന്ന ടി-20 മത്സരത്തില്‍ ബംഗ്ലാദേശിന് 21 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. അര്‍ണോസ് വേല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ നേപ്പാള്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 19.3 ഓവറില്‍ 106 റണ്‍സ് നേടാനാണ് ബംഗ്ലാദേശില്‍ സാധിച്ചത്. എന്നാല്‍ 19.2 ഓവറില്‍ ബംഗ്ലാദേശ് നേപ്പാളിനെ ഓള്‍ ഔട്ട് ആക്കുകയായിരുന്നു. ഇതോടെ സൂപ്പര്‍ 8ലും ബംഗ്ലാദേശ് എത്തിയിരിക്കുകയാണ്.

ബംഗ്ലാദേശിനു വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവച്ചത് തന്‍സീം ഹസന്‍ സാക്കിബ് ആണ്. നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം നാല് വിക്കറ്റാണ് താരം നേടിയത്. 1.75 എന്ന എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. ഇതോടെ ടി-20 ലോകകപ്പിലെ വമ്പന്‍ റെക്കോഡാണ് താരത്തിന് നേടാന്‍ സാധിച്ചത്. ടി-20 ലോകകപ്പിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ഡോട് ബോള്‍ എറിയുന്ന താരമാകാനാണ് തന്‍സീമിന് സാധിച്ചത്.

ടി-20 ലോകകപ്പിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ഡോട് ബോള്‍ എറിയുന്ന താരം, ഡോട് ബോള്‍, എതിരാളി,വര്‍ഷം

തന്‍സീ ഹസന്‍ സാക്കിബ് – 21 – നേപ്പാള്‍ – 2024

ഫ്രാങ്ക് സുബഗ – 20 – പാപുവ ന്യൂ ഗിനിയ – 2024

ടിം സൗത്തി – 20 – ഉഗാണ്ട – 2024

ഒട്ടീണിയല്‍ ബാട്മാന്‍ – 20 – ശ്രീലങ്ക – 2024

അജന്ത മെന്‍ഡിസ് – 20 – സിംബാബ്‌വെ – 2012

താരത്തിന് പുറകെ മുസ്ഥഫിസൂര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റും ഷക്കീബ് രണ്ട് വിക്കറ്റും നേടി.

ബംഗ്ലാദേശിനു വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഷക്കീബ് അല്‍ ഹസനാണ്. 22 പന്തില്‍ 17 റണ്‍സാന്‍ താരം നേടിയത്. മുഹമ്മദുള്ളയും റാഷിദ് ഹുസൈനും 13 റണ്‍സ് നേടിയപ്പോള്‍ ജേക്കര്‍ അലിയും ടസ്‌കിന്‍ അഹമ്മദും 12 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. റാഷിദ് ഹുസൈന്‍ നേടിയ ഒരു സിക്സര്‍ മാത്രമായിരുന്നു ബംഗ്ലാദേശില്‍ മത്സരത്തില്‍ അവകാശപ്പെടാന്‍ ഉണ്ടായത്.

നേപ്പാളിന് വേണ്ടി സോംപാല്‍ കാമി മൂന്ന് ഓവറില്‍ 10 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ദീപേന്ദ്ര സിങ് 3.3 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ നേടി. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍, സന്ദീപ് ലാമിച്ചാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.

നിലവില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ നേപ്പാള്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് നേടിയിരിക്കുന്നത്. 13 റണ്‍സ് നേടിയ ആസിഫ് ഷെയ്ഖ് 17 റണ്‍സ് നേടി പുറത്തായപ്പോള്‍ കുശാല്‍ ഭൂര്‍ട്ടല്‍ നാലു റണ്‍സിനും അനില്‍കുമാര്‍ ഷാ പൂജ്യം റണ്‍സിനും കളം വിട്ടു. ക്യാപ്റ്റന്‍ രോഹിത് പൗഡലിനും സന്ദീപ് ജോറായിക്കും കേവലം ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

നേപ്പാളിന് വേണ്ടി കുശാല്‍ മല്ല 27 റണ്‍സും എട്ട് റണ്‍സുമായി ദീപേന്ദ്ര സിങ് ഐറി 25 റണ്‍സുമെടുത്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. തുടര്‍ന്ന് ഗുല്‍സാം ജാ, സോംപാല്‍, അഭിനാഷ് ബോറ എന്നിവര്‍ പൂജ്യം റണ്‍സിന് പുറത്തായതോടെ നേപ്പാള്‍ തകരുകയായിരുന്നു.

Content Highlight: Tanzim Hasan Sakib In Record Achievement In T20 World

We use cookies to give you the best possible experience. Learn more