| Tuesday, 30th November 2021, 1:13 pm

സംഗീതത്തിന് എന്ത് ഭാഷ? ഷാരൂഖ് ഖാന്റെ പാട്ടിന് ലിപ് സിങ്ക് ചെയ്ത് ടാന്‍സാനിയക്കാരന്‍; വീഡിയോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ് ഖാന്റെ ബോളിവുഡ് ഗാനത്തിന് ലിപ് സിങ്ക് ചെയ്യുന്ന ടാന്‍സാനിയക്കാരന്റെ വീഡിയോ വൈറലാവുന്നു. ടാന്‍സാനിയന്‍ കണ്ടന്റ് ക്രിയേറ്ററായ കിലി പോള്‍ ആണ് പാട്ടിന് ചുണ്ടനക്കി ഇന്ത്യയില്‍ വൈറലായിരിക്കുന്നത്.

ഷാരൂഖ് ഖാന്‍, മഹിറ ഖാന്‍ എന്നിവര്‍ അഭിനയിച്ച റഈസ് എന്ന ചിത്രത്തിലെ ‘സാലിമാ’ എന്ന ഗാനത്തിനാണ് ലിപ് സിങ്ക് ചെയ്തിരിക്കുന്നത്. ഒരിടത്തും വരികള്‍ മാറിപ്പോകാതെ വളരെ കൃത്യമായാണ് കിലി പോള്‍ ഈ ഹിന്ദി ഗാനത്തിന് ലിപ് സിങ്ക് ചെയ്തിരിക്കുന്നത്.

”എന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്ന്. എന്റെ ഇന്ത്യക്കാരുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഇത് വളരെ വലുതാണ്. ഇനിയും ഒരുപാട് വരാനുണ്ട്. നിങ്ങളുടെ സ്‌നേഹവും പിന്തുണയും വേണം,” വീഡിയോ പങ്കുവെച്ച് കിലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

View this post on Instagram

A post shared by Kili Paul (@kili_paul)

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിന്നുള്ള ചെറുപ്പക്കാരന്‍ ബോളിവുഡ് ഗാനത്തിന് മനോഹരമായി ലിപ് സിങ്ക് ചെയ്യുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. രണ്ട് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. കിലിയെ അഭിനന്ദിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.

2027ല്‍ പുറത്തിറങ്ങിയ റഈസിലെ സാലിമാ എന്ന ഈ ഗാനം സിനിമയില്‍ പാടിയിരിക്കുന്നത് അര്‍ജിത് സിംഗും ഹര്‍ഷ്ദീപ് കൗറും ചേര്‍ന്നാണ്.

നേരത്തെ, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര-കിയാറ അദ്വാനി ജോഡിയുടെ പുതിയ ചിത്രം ഷേര്‍ഷായിലെ പാട്ടിനും കിലി പോള്‍ സഹോദരിക്കൊപ്പം ലിപ് സിങ്ക് ചെയ്തിരുന്നു. ആ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഈ ടാന്‍സാനിയന്‍ താരം പുതിയ പാട്ടുമായി എത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Tanzanian man lip-syncs to Shah Rukh Khan’s song Zaalima in viral video

We use cookies to give you the best possible experience. Learn more