| Tuesday, 10th October 2023, 9:07 pm

ജെ.എൻ.യുവിന്റെ ഓണററി ഡോക്ടറേറ്റ് ലഭിക്കുന്ന ആദ്യ വനിതയായി ടാൻസാനിയൻ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസന് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി ജവഹർലാൽ നെഹ്‌റു സർവകലാശാല. ഈ ബഹുമതി നേടുന്ന ആദ്യം വനിതയാണ് സുലുഹു ഹസൻ.

ബിരുദദാന ചടങ്ങിൽ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുത്തു. ഇന്ത്യ – ടാൻസാനിയ ബന്ധം ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക നയതന്ത്രം പ്രോത്സാഹിപ്പിക്കുന്നതിലും പ്രാദേശിക ഉദ്ഗ്രഥനത്തിൽ അവർ വഹിച്ച പങ്ക് കണക്കിലെടുത്താണ് ബഹുമതി നൽകിയത്.

നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ ടാൻസാനിയൻ പ്രസിഡന്റ് ബിരുദദാന ചടങ്ങിൽ തന്റെ ജീവിതകഥ പറയുകയും ചെയ്തു.
ആഫ്രിക്കയിലെ ഗ്രാമത്തിൽ ജനിച്ച താൻ ടാൻസാനിയയുടെ ആദ്യ വനിതാ പ്രസിഡന്റ് ആയതിനെക്കുറിച്ചും ഹൈദരാബാദിൽ പഠിക്കാനായി 1998ൽ ആദ്യമായി ഇന്ത്യയിൽ എത്തിയതിനെകുറിച്ചും അവർ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം സുലുഹു ഹസൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു.

Content Highlight: Tanzania President Hassan becomes first woman to be conferred honorary doctorate by JNU

We use cookies to give you the best possible experience. Learn more