ടാന്‍സാനിയയിലേക്ക് മഡഗാസ്‌ക്കറിന്റെ കൊവിഡ് പ്രതിരോധ മരുന്ന്; ശാസ്ത്രീയമല്ലെന്ന് മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
World News
ടാന്‍സാനിയയിലേക്ക് മഡഗാസ്‌ക്കറിന്റെ കൊവിഡ് പ്രതിരോധ മരുന്ന്; ശാസ്ത്രീയമല്ലെന്ന് മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th May 2020, 11:06 am

ടാന്‍സാനിയ : ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണിച്ച് ടാന്‍സാനിയയിലേക്ക് കൊവിഡ് പ്രതിരോധ മരുന്നെന്ന് അവകാശപ്പെടുന്ന ഔഷധ മരുന്ന് ഇറക്കുമതി ചെയ്തു.

മരുന്നെത്തിയതായി ടാന്‍സാനിയന്‍ വക്താവ് ഹസ്സന്‍ അബാസ് പറഞ്ഞു. മഡഗാസ്‌ക്കറില്‍ നിന്നാണ് ഈ മരുന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്.

കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഔഷധ മരുന്ന്  കൊവിഡ് ഓര്‍ഗാനിക് എന്ന പേരില്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് മഡഗാസ്‌ക്കറിന്റെ വാദം. എന്നാല്‍ ഈ വാദത്തിന് ശാസ്ത്രീയമായ അടിത്തറയില്ല.

ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതുകൊണ്ട് മരുന്നിന് അംഗീകാരം നല്‍കാന്‍ കഴിയില്ല എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതാണ്. ഈ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് ടാന്‍സാനിയയിലേക്ക് മരുന്ന് ഇറക്കുമതി ചെയ്തത്.

സര്‍ക്കാര്‍ നടത്തുന്ന മലഗാസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് റിസര്‍ച്ച് വികസിപ്പിച്ചെടുത്ത മരുന്ന് ആഫ്രിക്കയിലുടനീളമുള്ള രാജ്യങ്ങള്‍ക്ക് മഡഗാസ്‌കര്‍ നല്‍കുന്നുണ്ട്.

ടാന്‍സാനിയയ്ക്കൊപ്പം, ഇക്വറ്റോറിയല്‍ ഗ്വിനിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ കൊവിഡ് ഓര്‍ഗാനിക്കിന്റെ ആയിരക്കണക്കിന് ഡോസുകള്‍ എത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക