Entertainment
ബ്രോമാന്‍സിലെ ആ കഥാപാത്രത്തെ ഇഷ്ടമായി; അവനെ വിളിച്ച് ഞാനത് പറഞ്ഞു: തന്‍വി റാം

കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് തന്‍വി റാം. 2019ല്‍ പുറത്തിറങ്ങിയ അമ്പിളി എന്ന സൗബിന്‍ ഷാഹിര്‍ ചിത്രത്തിലൂടെയാണ് തന്‍വി തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.

പിന്നീട് കപ്പേള, തല്ലുമാല, കുമാരി, മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്, 2018 തുടങ്ങി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചു. നാനിയുടെയും കിരണ്‍ അബ്രാവരത്തിന്റെയും കൂടെ രണ്ട് തെലുങ്ക് സിനിമയിലും തന്‍വി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്‍വി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഭിലാഷം. അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ് എന്നിവരാണ് ഇതില്‍ തന്‍വിയോടൊപ്പം അഭിനയിക്കുന്നത്. ഇപ്പോള്‍ അര്‍ജുന്‍ അശോകനെ കുറിച്ച് പറയുകയാണ് തന്‍വി റാം.

അര്‍ജുന്റെ ബ്രോമാന്‍സ് എന്ന സിനിമ കണ്ടിരുന്നുവെന്നും അതിലെ കഥാപാത്രം തനിക്ക് ഒരുപാട് ഇഷ്ടമായെന്നുമാണ് തന്‍വി പറയുന്നത്. വളരെ ഇന്‍ട്രസ്റ്റിങ്ങായ കഥാപാത്രമായിരുന്നു അര്‍ജുന്റേതെന്നും നടി പറഞ്ഞു. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തന്‍വി.

‘ഞാന്‍ അര്‍ജുന്റെ ഈയിടെ ഇറങ്ങിയ ബ്രോമാന്‍സ് എന്ന സിനിമ കണ്ടിരുന്നു. അതില്‍ ഒരു നല്ല കഥാപാത്രമായാണ് അര്‍ജുന്‍ അഭിനയിച്ചത്. എനിക്ക് ആ റോള്‍ സത്യത്തില്‍ ഒരുപാട് ഇഷ്ടമായിരുന്നു.

ആ കാര്യം ഞാന്‍ അര്‍ജുനോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ അവനെ വിളിച്ച് പറഞ്ഞു. ആ റോള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. വളരെ രസമായിട്ടാണ് അര്‍ജുന്‍ ആ വേഷം ചെയ്തത്. ആ സിനിമയില്‍ വളരെ ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു അത്,’ തന്‍വി പറഞ്ഞു.

Content Highlight: Tanvi Ram Talks About Arjun Ashokan’s Bromance Movie