മുംബൈ: ഇന്ത്യയില്‍ മീറ്റു ക്യാംപെയ്ന്‍ ആരംഭിച്ചിട്ട് അധികകാലമായിട്ടില്ല. നിരവധി താരങ്ങള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ തുറന്നു പറഞ്ഞിരുന്നു.
എന്നാല്‍ മീറ്റു ക്യാംപെയ്‌നും മുമ്പ് തനിക്കുണ്ടായ ദുരനുഭവമുണ്ടായത് തുറന്നു പറഞ്ഞതിനെ തുടര്‍ന്ന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി തനുശ്രീ ദത്ത.
2008ല്‍ ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് താരത്തിന് മോശം അനുഭവം ഉണ്ടായത്. അന്ന് ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ എത്തിയ തനിക്ക് ഒരു നടനില്‍ നിന്ന് തീര്‍ത്തും മോശം അനുഭവമുണ്ടായതായി താരം മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു.
Also Read പ്രകാശന്റെ മെട്രോയുമായി ദിനേഷ് പ്രഭാകര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
“ആ ചിത്രത്തിനായി ഒപ്പിട്ട കരാറില്‍ അതൊരു സോളോ നൃത്തമായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. “സത്യത്തില്‍ അന്നത്തെ ആ ഗാനരംഗത്തില്‍ അയാള്‍ ഉണ്ടായിരുന്നില്ല. എന്നെ അവര്‍ കെണിയില്‍പ്പെടുത്തുകയായിരുന്നു ആ രംഗത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞതോടെ അയാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്താന്‍ അടക്കം തുടങ്ങിയിരുന്നു”” തനുശ്രീ പറയുന്നു.
2008ല്‍ ഉണ്ടായ അനുഭവം അംഗീകരിക്കാത്തിടത്തോളം കാലം ഇന്ത്യയില്‍ എന്ത് മീടു ക്യാംപെയിന്‍ ഉണ്ടായിട്ടും കാര്യമില്ലെന്നും താരം പറയുന്നു.