| Thursday, 30th June 2016, 1:07 pm

താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് തോട്ടിലൂടെ ഒഴുകിയ വിമാന ഇന്ധനത്തിന് തീപിടിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ തോട്ടിലൂടെ ചോര്‍ന്നൊഴുകിയ വിമാന ഇന്ധനത്തിന് തീപിടിച്ചു.

അപകടം ഒഴിവാക്കാന്‍ അഗ്‌നിശമനസേന ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ അശ്രദ്ധയമായി തീ ഉപയോഗിച്ചതാണ് തീ പടര്‍ന്നു പിടിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു

പുലര്‍ച്ചെ താനൂര്‍ പ്രിയ ടാക്കീസിനടുത്തായിരുന്നു അപകടം നടന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ഇന്ധനം കൊണ്ടു പോകുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. തുടര്‍ന്ന് ഇന്ധനം ചോരാന്‍ തുടങ്ങി.

സമീപത്തെ തോട്ടിലേക്ക് കുത്തിയൊഴുകിയ ഇന്ധനം അരക്കിലോമീറ്ററിനപ്പുറം കനോലി കനാല്‍ വരെ എത്തിയിരുന്നു. ഇതിന് ശേഷമാണ് തീപിടിക്കുന്നത്. തീ ആരോ തോട്ടിലേക്ക് വലിച്ചെറിഞ്ഞതാണെന്നും റിപ്പോര്‍ട്ടുണ്ട്.

400 മീറ്റര്‍ അകലെയുള്ള വീടിനോട് ചേര്‍ന്ന് പൊട്ടിത്തെറിയും തീപിടത്തമുണ്ടായി. വീടിന്റെ ഒരുഭാഗം കത്തിയമര്‍ന്നു. കാറും ബൈക്കും കത്തിനശിച്ചു. തോട്ടിന്‍ക്കരയിലൂടെയുള്ള വൈദ്യുതിലൈന്‍ ഉരുകി പൊട്ടിവീണു. ആളപായമില്ല.

കൂടുതല്‍ അഗ്‌നിശമനസേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി. തോട്ടില്‍ വന്‍തോതില്‍ ഇന്ധനം കെട്ടിക്കിടക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more