Kerala
തിരുവനന്തപുരത്ത് വിമാനത്താവളത്തിന് സമീപം ടാങ്കര്‍ ലോറി മറിഞ്ഞ് നേരിയ ഇന്ധന ചോര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Mar 16, 01:04 am
Sunday, 16th March 2014, 6:34 am

[share]

[]തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ടാങ്കര്‍ ലോറി മറിഞ്ഞ് നേരിയ ഇന്ധന ചോര്‍ച്ച.

വിമാനഇന്ധനവുമായി വരികയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് അറകളിലായി 25000 ലിറ്റര്‍ വിമാനഇന്ധനവുമായി വന്ന ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ ടാങ്കര്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.

ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാന്‍ പോലീസും ഫയര്‍ഫോഴ്‌സും ശ്രമം നടത്തുന്നുണ്ട്.

ഈ ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഓയിലിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള ശ്രമം നടത്തി വരികയാണ്.