ജയ്പൂര്‍: രാജ്യസ്ഥാനിലുണ്ടായ ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായതായി റിപ്പോര്‍ട്ട്. ഗുരുതരമായി പൊള്ളലേറ്റവരില്‍ രണ്ട് പേര്‍ കൂടി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരില്‍ 16 പേര്‍ നിലവില്‍ ചികിത്സയിലാണ്. അതില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഒരു പുരുഷനും സ്ത്രീയുമാണ് ഇന്ന് മരിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ട് സുശീല്‍ ഭാട്ടി പറഞ്ഞത്.
ഡിസംബര്‍ 20നാണ് ഒരു എല്‍.പി.ജി ടാങ്കര്‍ ലോറി ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുന്നത്. ജയ്പൂര്‍ അജ്മീര്‍ ഹൈവേയിലാണ് അപകടമുണ്ടായത്.
സംഭവ ദിവസം തന്നെ പതിനൊന്ന് പേര്‍ മരിച്ചിരുന്നു. രണ്ടാമത്തെ ദിവസം തന്നെ മരണ സംഖ്യ ഉയരുകയും ചെയ്തു. ഇന്നലെ മരണസംഖ്യ പതിനഞ്ചായി ഉയര്‍ന്നിരുന്നു.
C0ntent Highlight: Tanker lorry accident in Rajasthan; The death toll rose to seventeen; Three people are in critical condition