| Wednesday, 11th September 2013, 4:18 pm

മലബാറിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്:   മലബാര്‍ മേഖലയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം  ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.[]

ഉടമകള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായ- തോടെയാണ് പതിനൊന്ന് ദിവസമായി തുടരുന്ന സമരത്തിന് അവസാനമായത്.

വാടകപുതുക്കി നിശ്ചയിക്കുക, കോണ്‍ട്രാക്റ്റ് കാലാവധി ചുരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടാങ്കര്‍ ഉടമകള്‍ സമരത്തിലേര്‍പ്പെട്ടത്. ടാങ്കര്‍ ലോറി ഉടമകളുടെ ഈ ആവശ്യങ്ങള്‍ കമ്പനി അധികൃതര്‍ അംഗീകരിച്ചു.

കിലോ മീറ്ററിന് 1.73 രൂപയാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം ടാങ്കറുടമകള്‍ക്ക് വാടക നല്‍കികൊണ്ടിരുന്നത്. ഇത് മറ്റ് കമ്പനികള്‍ നല്‍കുന്നത് പോലെ 2.73 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന ലോറി ഉടമകളുടെ ആവശ്യമാണ് കമ്പനി അധികൃതര്‍ അംഗീകരിച്ചത്.

ഈ മാസം ഒന്നാം തീയ്യതി മുതലാണ് സമരമാരംഭിച്ചത്. സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ കഴിഞ്ഞ ദിവസം പിന്തുണയുമായി പമ്പുടമകളും രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more