അഭിനേതാക്കള്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന വാദങ്ങള്‍ തികച്ചും തെറ്റായ ധാരണയാണെന്ന് ബോളിവുഡ് നടന്‍ മുഹമ്മദ് സീഷാന്‍ അയൂബ്. അടുത്ത കാലത്തിറങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അയൂബ് ഇപ്പോള്‍ വിവാദമായിരിക്കുന്ന താണ്ഡവ് എന്ന ആമസോണ്‍ പ്രൈം സീരിസിലും സുപ്രധാന റോളിലെത്തുന്നുണ്ട്.
ചുറ്റും നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചത് പ്രൊഫഷണല്‍ ജീവിതത്തെ ബാധിച്ചിട്ടുണ്ടെങ്കിലും താന്‍ അതിനെ കാര്യമായെടുക്കുന്നില്ലെന്നും അയൂബ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
‘അഭിനേതാക്കള്‍ വേറെ ഗ്രഹത്തില്‍ നിന്നുമല്ലല്ലോ വരുന്നത്. ഇതേ സമൂഹത്തില്‍ നിന്നല്ലേ. നടീനടന്മാര്‍ രാഷ്ട്രീയം സംസാരിക്കരുതെന്ന് പറയുന്നത് തികച്ചം തെറ്റായ ഒരു ധാരണയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു ആക്ടര്‍ എന്നു പറയുന്നത് ആക്ടിവിസ്റ്റാണ്. അത് നിങ്ങള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എന്താണ് നിങ്ങള്‍ ചെയ്യുന്നത്.?
ശരിയാണ്, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കരിയറിനെ ബാധിക്കുമായിരിക്കാം. പക്ഷെ അത് എനിക്ക് വിഷയമല്ല. പതിനഞ്ചിന് പകരം ഏഴ് സ്‌ക്രിപ്റ്റുകളേ എന്നേ തേടി വരുന്നുണ്ടാവുള്ളു. അത് സ്വാഭാവികമായും ഒരു ഫില്‍റ്റര്‍ കഴിഞ്ഞാണല്ലോ എത്തുന്നത്. എനിക്ക് പണിയെളുപ്പമായില്ലേ.’ അയൂബ് പറയുന്നു.
ചുറ്റും നടക്കുന്ന വിഷയങ്ങളെ കുറിച്ച് ബോധവനാണ് എന്നതാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമായി കരുതുന്നതെന്നും അയൂബ് കൂട്ടിച്ചേര്‍ത്തു.
രോഹിത് വെമുലയുടെ ആത്മഹത്യ, പൗരത്വഭേദഗതി വിരുദ്ധ സമരം, കര്‍ഷക പ്രതിഷേധം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ അയൂബ് നേരത്തെയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
രാഞ്ചന, ഷഹീദ്, തനു വെഡ്‌സ് മനു, റായിസ്, ആര്‍ട്ടിക്കിള്‍ 15 തുടങ്ങിയവയാണ് അയൂബിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. അയൂബ് വിദ്യാര്‍ത്ഥി നേതാവിന്റെ റോളിലെത്തുന്ന താണ്ഡവിനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിട്ടുണ്ട്.
താണ്ഡവിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ക്രിമിനല്‍കേസ് എടുത്തിരിക്കുകയാണ്. താണ്ഡവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
താണ്ഡവ് സീരിസിനെതിരെ മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എ റാം കഥം നല്‍കിയ പരാതിയില്‍ ആമസോണ്‍ പ്രൈമില്‍ നിന്നും വാര്‍ത്ത വിനിമയമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Tandav actor Ayyub says it is wrong to say actors should not enter politics