| Saturday, 22nd September 2012, 10:08 am

രാജ്പക്‌സെയുടെ സന്ദര്‍ശനത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ശ്രീലങ്കന്‍ പ്രസിഡന്‍് മഹിന്ദ രജ്പക്‌സെയുടെ സന്ദര്‍ശനത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജ്ഞാനദേശികന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. ശ്രീലങ്കന്‍ തമിഴരുടെയും തമിഴ് മത്സ്യത്തൊഴിലാളികളുടെയും താല്‍പര്യം മുന്‍നിര്‍ത്തിയാണ് താന്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.[]

രജ്പക്‌സെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തരുതെന്നും മറ്റു പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ ശബ്ദമുയര്‍ത്തുന്ന വേളയിലാണ് കോണ്‍ഗ്രസ്സിന്റെ ഈ അഭ്യര്‍ത്ഥന. ശ്രീലങ്കന്‍ തമിഴരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ് മത്സ്യത്തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നതുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെങ്കില്‍ രജ്പക്‌സെയുടെ സന്ദര്‍ശനം ആവശ്യമാണെന്ന് ജ്ഞാനദേശികന്‍ ചൂണ്ടിക്കാട്ടി.

ഈ പ്രശ്‌നപരിഹാരത്തിന് ശ്രീലങ്കയുമായും ശ്രീലങ്കന്‍ പ്രസിഡന്റുമായുമല്ലാതെ മറ്റാരുമായാണ് ചര്‍ച്ചചെയ്യേണ്ടത് എന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു. രജ്പക്‌സെയെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്നും തടയുകയാണെങ്കില്‍ പിന്നെങ്ങനെ പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് ശ്രീലങ്ക സന്ദര്‍ശിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

ശ്രീലങ്കന്‍ തമിഴരുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ പ്രസിഡന്റിനെതിരെ തമിഴ്‌നാട്ടില്‍ വമ്പിച്ച പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ്‌ രജ്പാക്‌സെ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. തമിഴര്‍ക്കെതിരെയുള്ള രജ്പക്‌സെയുടെ സൈനിക നീക്കങ്ങള്‍ക്കെതിരെ ലോകത്തെല്ലായിടത്തും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സൈനിക നീക്കങ്ങളെ കുറിച്ച് വായിക്കുക

1. SHOCKING: ലങ്കന്‍ വംശവെറിയുടെ ഭീകര ദൃശ്യങ്ങള്‍

2. SHOCKING: 40000 ത്തോളം തമിഴരെ കൊന്നൊടുക്കിയതിന്റെ 17 വീഡിയോ ദൃശ്യങ്ങള്‍

We use cookies to give you the best possible experience. Learn more