തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടുന്ന സംവിധായകനും അഭിനേതാവും എഴുത്തുകാരനുമാണ് തമിഴ്. സംവിധായകന്‍ വെട്രിമാരന്റെ അസ്സിസ്റ്റന്റായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.
വെട്രിമാരന്റെ അസ്സിസ്റ്റന്റാണ് താനെന്ന് പറഞ്ഞാല്‍ ഏതൊരു വലിയ നടനും വന്ന് വെട്രിമാരന്റെ അടുത്ത സിനിമയില്‍ വിളിക്കാന്‍ പറയണമെന്ന് പറയുമെന്ന് തമിഴ് പറയുന്നു. മലയാളത്തിലെ വലിയ നടന്മാരില്‍ ഒരാളായ ജോജു ജോര്‍ജും തന്റെയടുത്ത് ഒരിക്കല്‍ വെട്രിമാരന്റെ സിനിമയില്‍ ഏത് വേഷം ചെയ്യാനും റെഡി ആണെന്ന് വെട്രിമാരനോട് പറയണമെന്ന് പറഞ്ഞിട്ടുണ്ടെന്നും തമിഴ് പറഞ്ഞു.
താന്‍ ഇക്കാര്യം വെട്രിമാരനോട് പറഞ്ഞപ്പോള്‍ ജോജു ജോര്‍ജ് വലിയ നടനാണെന്നും ചെറിയ വേഷങ്ങളിലേക്ക് അദ്ദേഹത്തെ വിളിക്കാന്‍ സാധിക്കില്ലെന്നും വെട്രിമാരന്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനി ഉലകം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തമിഴ്.
‘ഞാന്‍ വെട്രിമാരന്റെ അസിസ്റ്റന്റ് ആണെന്ന് പറഞ്ഞാല്‍ വലിയ അഭിനേതാക്കള്‍ വരെ ‘ഒരു ചെറിയ കഥാപാത്രം ആണെങ്കിലും എന്നെ വിളിക്കാന്‍ വെട്രിയോട് പറയണം’ എന്ന് പറയും. ജോജു സാറിന്റെ (ജോജു ജോര്‍ജ്) കൂടെ ഒരിക്കല്‍ ഞാനൊരു സിനിമ ചെയ്തിരുന്നു. വെട്രിയുടെ സിനിമയില്‍ എന്ത് വേഷം തന്നാലും ഞാന്‍ അഭിനയിക്കാമെന്ന് വെട്രിയോട് പറയണം എന്ന് ജോജു സാറും എന്നോട് പറഞ്ഞിട്ടുണ്ട്.
ബഫൂണ്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അദ്ദേഹം ഇത് ചോദിച്ചതെന്നാണ് എന്റെ ഓര്‍മ. ഞാന്‍ ആണെങ്കില്‍ ജോജു സാറിന്റെ വലിയ ആരാധകനാണ്. അദ്ദേഹം എന്നെ എപ്പോള്‍ കണ്ടാലും വേഗം ഓടിവന്ന് കെട്ടിപ്പിടിക്കും.
ഞാന്‍ എന്നിട്ട് വെട്രിമാരന്റെ അടുത്ത് വന്ന് പറഞ്ഞായിരുന്നു, സാര്‍ ഇങ്ങനെ ജോജു സാര്‍ നിങ്ങളുടെ സിനിമയില്‍ ഏത് കഥാപാത്രവും ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞെന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ജോജു വലിയ നടനാണ്. അദ്ദേഹത്തെ ചെറിയ വേഷത്തിലേക്കൊന്നും വിളിക്കാന്‍ കഴിയില്ല. എന്നാല്‍ എന്തായാലും ഒരു ദിവസം നമുക്ക് അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യാം’ എന്നായിരുന്നു,’ തമിഴ് പറയുന്നു.
Content Highlight: Tamizh Talks About joju George