നിങ്ങള്‍ക്ക് കോഹ്‌ലിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് തമീമും ഇല്ല; തമീം ഇക്ബാല്‍ ഇല്ലാത്തത് എതിരാളികള്‍ക്ക് ഗുണം ചെയ്യുമെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസ
Asia Cup
നിങ്ങള്‍ക്ക് കോഹ്‌ലിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് തമീമും ഇല്ല; തമീം ഇക്ബാല്‍ ഇല്ലാത്തത് എതിരാളികള്‍ക്ക് ഗുണം ചെയ്യുമെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st September 2018, 10:33 am

ദുബായ്: വിരാട് കോഹ്‌ലിയുടെ അഭാവം ഇന്ത്യന്‍ ടീമിനെ ബാധിക്കുന്നു എന്നതുപോലെ തമീം ഇക്ബാല്‍ ടീമിലില്ലാത്തത് ബംഗ്ലാദേശ് ടീമിനെയും ബാധിക്കുമെന്ന് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസ. ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ 4 പോരാട്ടം ഇന്ന് നടക്കാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” എന്തുകൊണ്ടാണ് നിങ്ങള്‍ കോഹ്‌ലിയുടെ അഭാവത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നത്? ഞങ്ങളുടെ തമീം ഇക്ബാലും കളിക്കുന്നില്ല. അദ്ദേഹം ഞങ്ങളുടെ മികച്ച കളിക്കാരനാണ്. തമീമില്ലാത്തത് എതിരാളികള്‍ക്ക് ഗുണകരമായിരിക്കും.”

ALSO READ: ഇന്ന് സൂപ്പര്‍ ഫോര്‍ പോരാട്ടം; ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളികള്‍; പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെതിരെ

അതേസമയം സൂപ്പര്‍താരങ്ങളെ മാത്രം ആശ്രയിച്ച് ഒരു കായിക ഇനവും നിലനില്‍ക്കുന്നില്ലെന്നും കളിക്കളത്തിലെ ആ സമയത്തെ പ്രകടനമാണ് വിജയ-പരാജയങ്ങളെ സ്വാധീനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കെതിരെ മികച്ച പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അത് പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാല്‍ വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും മൊര്‍ത്താസ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ALSO READ:ഓള്‍ റൗണ്ടര്‍ പ്രകടനവുമായി റാഷിദ് ഖാന്‍; ബംഗ്ലാദേശിനേയും തകര്‍ത്ത് അഫ്ഗാനിസ്താന്‍ സൂപ്പര്‍ ഫോറില്‍

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുടീമുകളും തമ്മിലുള്ള മത്സരത്തിന് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നത്. ” ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരത്തിന് സമാനമായി ഇന്ത്യാ-ബംഗ്ലാദേശ് മത്സരത്തിനും വലിയ ഹൈപ്പ് ഉണ്ടാകുന്നുണ്ട്.” -മൊര്‍ത്താസ കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ 4 നെത്തുന്നത്. അതേസമയം അവസാനമത്സരത്തില്‍ അഫ്ഗാനിസ്താനെതിരായ അപ്രതീക്ഷിത തോല്‍വിയോടെയാണ് മൊര്‍ത്താസയും സംഘവും ഇറങ്ങുന്നത്.

WATCH THIS VIDEO: