| Friday, 2nd June 2017, 10:19 am

'അടി, തിരിച്ചടി, പിന്നാലെ നടന്നടി'; മത്സരത്തിനിടെ പരസ്പരം കോര്‍ത്ത് തമീമും സ്‌റ്റോക്ക്‌സും, ഇംഗ്ലീഷ് താരത്തിന് സ്വന്തം കാണികളുടെ കൂവല്‍, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കരുത്തന്മാരായ ഇംഗ്ലണ്ടിനു മുന്നില്‍ പൊരുതി തോറ്റെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ മനസ് ഇന്നലെ ബംഗ്ലാ കടുവക്കൂട്ടം കയ്യടക്കി കഴിഞ്ഞിരുന്നു. വിജയത്തിനു വേണ്ടി ഇരു കൂട്ടരും വാശിയോടെ പൊരുതിയ മത്സരത്തില്‍ ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്കസും ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ തമീം ഇക്ബാലും കോര്‍ത്തത് മത്സരത്തിന്റെ ചൂട് വ്യക്തമാക്കുന്നതായിരുന്നു.


Also Read: വീണ്ടും ഫോട്ടോഷോപ്പ് വികസനം: മോദിസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തികാട്ടിയുള്ള പരസ്യത്തില്‍ കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ ഉദ്ഘാടനത്തിന്റെ ചിത്രം


32 ആം ഓവറില്‍ സ്‌റ്റോക്ക്‌സിനെ തമീം അതിര്‍ത്തി കടത്തിയതോടെയാണ് അടിയുടെ കര്‍ട്ടന്‍ ഉയരുന്നത്. സ്‌റ്റോക്ക്‌സ് എറിഞ്ഞ മൂന്നാം പന്ത് തമീം യാതൊരു ദയയും കാണിക്കാതെ ബൗണ്ടറിയിലേക്ക് പായിക്കുകയായിരന്നു. ബംഗ്ലാ താരത്തിന്റെ പ്രകടനത്തില്‍ മുഖത്തടി കിട്ടിയതു പോലെയായ സ്‌റ്റോക്ക്‌സ് തമീമിന്റെ തോളില്‍ തട്ടുകയായിരുന്നു.

തോളില്‍ തട്ടിയത് പക്ഷെ അഭിനന്ദിക്കാനിയിരുന്നില്ലെന്ന് തോന്നുന്നു. സംഗതി തമീമിന് തീരെ ഇഷ്ടപ്പെട്ടില്ല. സ്റ്റോക്കസിന്റെ കൈ തട്ടി മാറ്റിയാണ് തമീം പ്രതികരിച്ചത്. ഇതോടെ താരങ്ങള്‍ തമ്മില്‍ വാക്ക് പോര് ആരംഭിച്ചു. പോയി ബൗളെറിയെടോ എന്നര്‍ത്ഥത്തില്‍ തമീം ആംഗ്യം കാണിക്കുകയും ചെയ്തു. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് ഇരുവരേയും പിരിച്ചു വിട്ടത്.

ഓവര്‍ പൂര്‍ത്തിയാക്കി സ്റ്റോക്ക്‌സ് പോകുന്നതിനിടെ പലവട്ടം ഇരുവരും പരസ്പരം കോര്‍ത്തു. അവിടം കൊണ്ട് തീരുമെന്ന് കരുതിയെങ്കിലും തീര്‍ന്നില്ല. ഫീല്‍ഡ് ചെയ്യാനായി മടങ്ങുന്നതിനിടേയും സ്റ്റോക്കസ് തമീമുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. ഇരുവരുടേയും പെരുമാറ്റം ഹരം കൊള്ളിക്കുന്നതായിരുന്നു എന്ന് കാണികളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമായിരുന്നു.


Don”t Miss: ‘കയ്യടി മാത്രം പോരാ’; വൃദ്ധ ദമ്പതികളെ ഭീതിയിലാക്കിയ നായയെ പിടിക്കാന്‍ നേരിട്ടെത്തിയ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്ക് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട്


ഫീല്‍ഡ് ചെയ്യാനായി മടങ്ങിയ സ്റ്റോക്കസിനെ കാണികള്‍ കൂവി വിളിച്ചായിരുന്നു വരവേറ്റത്. തമീം മത്സരത്തില്‍ സെഞ്ച്വറി നേടുകയും ചെയ്തു. പക്ഷെ തമീമിന്റെ പോരാട്ടത്തിന് ഇംഗ്ലണ്ടിന്റെ കരുത്തിന് മുന്നില്‍ സ്ഥാനമില്ലായിരുന്നു. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് ബംഗ്ലാദേശ് ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജോ റൂട്ടാണ് ഇംഗ്ലീഷ് പടയുടെ വിജയശില്‍പ്പി.

Latest Stories

We use cookies to give you the best possible experience. Learn more