ലണ്ടന്‍: കരുത്തന്മാരായ ഇംഗ്ലണ്ടിനു മുന്നില്‍ പൊരുതി തോറ്റെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ മനസ് ഇന്നലെ ബംഗ്ലാ കടുവക്കൂട്ടം കയ്യടക്കി കഴിഞ്ഞിരുന്നു. വിജയത്തിനു വേണ്ടി ഇരു കൂട്ടരും വാശിയോടെ പൊരുതിയ മത്സരത്തില്‍ ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്കസും ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ തമീം ഇക്ബാലും കോര്‍ത്തത് മത്സരത്തിന്റെ ചൂട് വ്യക്തമാക്കുന്നതായിരുന്നു.
32 ആം ഓവറില്‍ സ്‌റ്റോക്ക്‌സിനെ തമീം അതിര്‍ത്തി കടത്തിയതോടെയാണ് അടിയുടെ കര്‍ട്ടന്‍ ഉയരുന്നത്. സ്‌റ്റോക്ക്‌സ് എറിഞ്ഞ മൂന്നാം പന്ത് തമീം യാതൊരു ദയയും കാണിക്കാതെ ബൗണ്ടറിയിലേക്ക് പായിക്കുകയായിരന്നു. ബംഗ്ലാ താരത്തിന്റെ പ്രകടനത്തില്‍ മുഖത്തടി കിട്ടിയതു പോലെയായ സ്‌റ്റോക്ക്‌സ് തമീമിന്റെ തോളില്‍ തട്ടുകയായിരുന്നു.
തോളില്‍ തട്ടിയത് പക്ഷെ അഭിനന്ദിക്കാനിയിരുന്നില്ലെന്ന് തോന്നുന്നു. സംഗതി തമീമിന് തീരെ ഇഷ്ടപ്പെട്ടില്ല. സ്റ്റോക്കസിന്റെ കൈ തട്ടി മാറ്റിയാണ് തമീം പ്രതികരിച്ചത്. ഇതോടെ താരങ്ങള്‍ തമ്മില്‍ വാക്ക് പോര് ആരംഭിച്ചു. പോയി ബൗളെറിയെടോ എന്നര്‍ത്ഥത്തില്‍ തമീം ആംഗ്യം കാണിക്കുകയും ചെയ്തു. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് ഇരുവരേയും പിരിച്ചു വിട്ടത്.
ഓവര്‍ പൂര്‍ത്തിയാക്കി സ്റ്റോക്ക്‌സ് പോകുന്നതിനിടെ പലവട്ടം ഇരുവരും പരസ്പരം കോര്‍ത്തു. അവിടം കൊണ്ട് തീരുമെന്ന് കരുതിയെങ്കിലും തീര്‍ന്നില്ല. ഫീല്‍ഡ് ചെയ്യാനായി മടങ്ങുന്നതിനിടേയും സ്റ്റോക്കസ് തമീമുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. ഇരുവരുടേയും പെരുമാറ്റം ഹരം കൊള്ളിക്കുന്നതായിരുന്നു എന്ന് കാണികളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമായിരുന്നു.
ഫീല്‍ഡ് ചെയ്യാനായി മടങ്ങിയ സ്റ്റോക്കസിനെ കാണികള്‍ കൂവി വിളിച്ചായിരുന്നു വരവേറ്റത്. തമീം മത്സരത്തില്‍ സെഞ്ച്വറി നേടുകയും ചെയ്തു. പക്ഷെ തമീമിന്റെ പോരാട്ടത്തിന് ഇംഗ്ലണ്ടിന്റെ കരുത്തിന് മുന്നില്‍ സ്ഥാനമില്ലായിരുന്നു. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് ബംഗ്ലാദേശ് ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജോ റൂട്ടാണ് ഇംഗ്ലീഷ് പടയുടെ വിജയശില്‍പ്പി.
— Ashok Dinda (@lKR1088) June 1, 2017